ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ

ഫിഫ ലോകകപ്പിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്രാൻസിന് ജയം. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ സെനഗലിനെ വീഴ്ത്തി ഫ്രാൻസ്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും.
ഫ്രാൻസിനായി കിലിയൻ എംബാപ്പെ രണ്ട് ഗോൾ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള ഫ്രാൻസിൻറെ ഗോൾപ്പട്ടിക തികച്ചു. സെനഗലിനായി 18 കാരനായ ഇബ്രാഹിം എംബായെ ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ താളം കണ്ടെത്താനായി ബുദ്ധിമുട്ടിയ ഫ്രാൻസിനെ സെനഗൽ ശരിക്കും വിറപ്പിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ സെനഗൽ സൂപ്പർ താരം നിക്കോളാസ് ജാക്‌സൻറെ ഒരു കിടിലൻ ഷോട്ട് ഫ്രഞ്ച് പോസ്റ്റിന്റെ പോസ്റ്റിലിടിച്ചു മടങ്ങി. ഒന്നാം പകുതി അവസാനിക്കാനായി നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇസ്മായില സാറിന് ലഭിച്ച സുവർണ്ണാവസരം പോസ്റ്റിന് മുകളിലൂടെ പറന്നുപോയത് സെനഗലിന് വലിയ തിരിച്ചടിയായി മാറി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഫ്രാൻസ് കളി മാറ്റി. 61-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് എംബാപ്പെയെ സെനഗൽ താരം സാഡിയോ മാനെ ഫൗൾ ചെയ്തതിന് ഫ്രാൻസ് പെനൽറ്റിക്കായി മുറവിളി കൂട്ടിയെങ്കിലും വാർ പരിശോധനക്ക് ശേഷം റഫറി പെനൽറ്റി അനുവദിച്ചില്ല. എന്നാൽ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ ത്രൂ പാസ് സ്വീകരിച്ച് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിക്കുകയായിരുന്നു (1-0). ഈ ഗോളോടെ ഫ്രാൻസിൻറെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന ഒലിവിയർ ജിറൂഡിന്റെ റെക്കോർഡിനൊപ്പം (57 ഗോളുകൾ) എംബാപ്പെ എത്തുകയായിരുന്നു. മെസ്സിയെയും പെലെയും മറികടന്ന് എംബാപ്പെ. ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ളത് ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോയും ജർമനിയുടെ മിറാസ്ലോവ് ക്ലോസെയും മാത്രമാണുള്ളത്.
"
https://www.facebook.com/Malayalivartha

























