പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി (77) അന്തരിച്ചു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം സംഭവിച്ചത്.
വിൻസെൻഷ്യൻ സഭ സെന്റ് ജോസഫ് പ്രോവിൻസ് അംഗവും വചനപ്രഘോഷകനും സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്നു. 1974 ഡിസംബർ 19ന് വൈദികനായ ഫാ. മൈക്കിൾ പനച്ചിക്കൽ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ, നിത്യത തീർക്കുന്ന നിമിഷങ്ങളിൽ, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ൽ അധികം ഗാനങ്ങളുടെ രചയിതാവാണ്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം.വിശുദ്ധ കുർബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്കുവഹിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























