കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്

ലോകത്തെ കോവിഡ് കണക്കുകള്‍ രേഖപ്പെടുത്തുന്ന വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കു പ്രകാരം ലോകത്ത് കോവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച പത്തു രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി ഇന്ത്യ. ഇന്ത്യയില്‍ ഇതുവരെ 1,86,186 പേര്‍ക്കു രോഗംബാധിച്ചെന്നാണ് വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നത്. ജര്‍മനിയിലാകട്ടെ 1,83,332 കോവിഡ് രോഗബാധിതരാണുള്ളത്.
പ്രതിദിന കോവിഡ് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയര്‍ത്തിയതിനു പിന്നാലെ, രാജ്യത്തു രോഗം തിരിച്ചറിയുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ തുര്‍ക്കിയെ മറികടന്ന് ലോകത്ത് ഒന്‍പതാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോള്‍ 1,88,625 കേസുകളുമായി ഫ്രാന്‍സാണ് ഇന്ത്യക്കു തൊട്ടുമുന്നിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം 8000-ലധികം രോഗികള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1,82,143 കോവിഡ് രോഗികളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ 89,995 പേരാണ് ചികിത്സയിലുള്ളത്. 86,984 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 5164 പേര്‍ക്കു ജീവഹാനിയും സംഭവിച്ചു.
ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ബംഗാളില്‍ 371 കേസുകളും ഡല്‍ഹിയില്‍ 1295 കേസുകളുമാണ് ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,844 ആയി. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ 1000 കടക്കുന്നത്. 473 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 65168 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 24 മണിക്കൂറില്‍ ആയിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21,184 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥരീകരിച്ചത് എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഘട്ടം ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ രാജ്യത്ത് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























