ഉത്തരാഖണ്ഡില്‍ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിസഭ മുഴുവന്‍ ക്വാറന്റീനില്‍

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കോവിഡ് സ്ഥിരികരിച്ചതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉള്‍പ്പെടെ ക്വാറന്റീനില്‍ പ്രവേശിച്ചു. സത്പാല്‍ മഹാരാജ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നു.
നേരത്തേ മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവായതോടെ മന്ത്രിയുള്‍പ്പടെ 40 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.
ഹരീഷ് റാവത്ത് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു അമൃത റാവത്ത്. മന്ത്രിയുടെ സ്റ്റാഫംഗങ്ങളെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്ക്ഡൗണ്‍ കാലയളവില്‍ ഡല്‍ഹിയില്‍ നിന്നുള്ള കുറച്ചുപേര്‍ മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഡെറാഡൂണ്‍ ഭരണകൂടം മന്ത്രിയുടെ സ്വകാര്യവസതി നിരീക്ഷണത്തിലാക്കിയിരുന്നു.
ഉത്തരാഖണ്ഡില്‍ ഇതുവരെ 802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























