നാസക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍... കോവിഡ് -19 രോഗികള്‍ക്ക് അനുയോജ്യമായ കുറഞ്ഞ ചെലവില്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ നാസ മൂന്ന് ഇന്ത്യന്‍ കമ്പനികളെ തിരഞ്ഞെടുത്തു

കോവിഡ് -19 രോഗികള്‍ക്ക് അനുയോജ്യമായ കുറഞ്ഞ ചെലവില്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ നാസ മൂന്ന് ഇന്ത്യന്‍ കമ്പനികളെ തിരഞ്ഞെടുത്തു. ആല്‍ഫ ഡിസൈന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഫോര്‍ജ് ലിമിറ്റഡ്, മേധ സെര്‍വോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍.
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി എഞ്ചിനീയര്‍മാര്‍ വെറും 37 ദിവസത്തിനുള്ളില്‍ സൃഷ്ടിച്ച പ്രോട്ടോടൈപ്പിന് ഏപ്രില്‍ 30 ന് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
വൈറ്റല്‍ (ഢകഠഅഘ വെന്റിലേറ്റര്‍ ഇന്റര്‍വെന്‍ഷന്‍ ടെക്നോളജി ആക്സസ് ലോക്കലി) എന്ന ഹൈ-പ്രഷര്‍ വെന്റിലേറ്ററാണ് നാസ തയ്യാറാക്കിയിരിക്കുന്നത്. പരമ്പാരഗത വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കളുടെ ഏഴിലൊന്ന് ഭാഗങ്ങള്‍ കൊണ്ട് ഇത് നിര്‍മിക്കാനാവും. അവ വിപണിയില്‍ സുലഭമാണ്.
അതീവ ഗുരുതരമായവര്‍ക്ക് പരമ്പരാഗത വെന്റിലേറ്റര്‍ നല്‍കുമ്പോള്‍. ഗുരുതരമായ കോവിഡ്-19 ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വൈറ്റല്‍ വെന്റിലേറ്റര്‍ നല്‍കുന്നു. ഫീല്‍ഡ് ആശുപത്രികള്‍ക്ക് വേണ്ടി ആവശ്യമായ രീതിയില്‍ ഇത് പരിഷ്‌കരിക്കുകയും ചെയ്യാം.
വൈറ്റലിന്റെ സോഫ്റ്റ് വെയറിനുമേല്‍ പേറ്റന്റ് ഉള്ള കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്റ് കോര്‍പറേറ്റ് പാര്‍ട്നര്‍ഷിപ്സ് ഓഫീസ് അതിന് സൗജന്യ ലൈസന്‍സ് നല്‍കുന്നുണ്ട്. നാസയ്ക്ക് വേണ്ടി കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി കൈകാര്യം ചെയ്യുന്നത്.
ഡോക്ടര്‍മാരില്‍ നിന്നും മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വെന്റിലേറ്റര്‍ വികസിപ്പിക്കുന്നതിന് നാസ ഇതുവരെ 21 കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ട്. എട്ട് യുഎസ് കമ്പനികളും 13 അന്താരാഷ്ട്ര കമ്പനികളും (ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ഉള്‍പ്പെടെ) അതില്‍ ഉള്‍പ്പടുന്നു.
"
https://www.facebook.com/Malayalivartha


























