അതിഥിത്തൊഴിലാളികള്‍ക്കായി കുടിയേറ്റത്തൊഴിലാളി കമ്മിഷന്‍ പരിഗണനയില്‍

ലോക്ഡൗണിലെ തൊഴിലാളി ദുരിതത്തെക്കുറിച്ച് 'മന്‍ കി ബാത്തി'ല്‍ പരാമര്‍ശിക്കവേ ദിവസവേതനക്കാരായ അതിഥിത്തൊഴിലാളികള്‍ക്കായി കുടിയേറ്റത്തൊഴിലാളി കമ്മിഷന്‍ പരിഗണനയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.
ആത്മനിര്‍ഭര ഭാരതം പദ്ധതിയിലൂടെ തൊഴിലാളി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിഥിത്തൊഴിലാളികളുടെ കഴിവുകള്‍ അതതു സംസ്ഥാനങ്ങള്‍ക്കു തന്നെ ഉപയോഗപ്പെടുത്താനാവും വിധം അതിഥിത്തൊഴിലാളികള്‍ക്കായി നൈപുണ്യ മാപ്പിങ് ആലോചിക്കുന്നുണ്ട്.
ചിലയിടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഈ ജോലി ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























