വെള്ളിയാഴ്ച ഉണ്ടായ കൊടുങ്കാറ്റില്‍ താജ്മഹലിന്റെ മാര്‍ബിള്‍ മതിലിന്റെ പാളികള്‍ അടര്‍ന്നു വീണു

ലോകത്തിലെ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് വെള്ളിയാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
പടിഞ്ഞാറുഭാഗത്തെ പ്രധാന കവാടത്തിന് കേടുപറ്റി. കൂടാതെ താജ്മഹലിന്റെ പിന്നില്‍ യമുനയുടെ ഭാഗത്തു മാര്‍ബിള്‍ മതിലിന്റെ മുകളിലെ ചില പാളികള്‍ അടര്‍ന്നു വീഴുകയും ചെയ്തു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഏതാണ്ട് 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കൊടുങ്കാറ്റടിച്ചത്.
2018-ലും രണ്ടു തവണ കൊടുങ്കാറ്റില്‍ താജ്മഹലിനു കേടുപാടുകള്‍ പറ്റിയിരുന്നു.
മാര്‍ച്ച് പകുതി മുതല്‍ താജ്മഹല്‍ അടച്ചിട്ടിരിക്കുകയാണ്. ആര്‍ക്കിയോളജി ഡയറക്ടര്‍ ജനറല്‍ വി.വിദ്യാര്‍ഥിയും ആര്‍ക്കിയോളജി ആഗ്ര സര്‍ക്കിള്‍ സൂപ്രണ്ട് വസന്ത് കുമാര്‍ സ്വരണ്‍കറും താജ്മഹല്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha


























