ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമുകള്‍ നിലവില്‍ വന്നു

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പുതിയ ഫോമുകള്‍ നിലവില്‍ വന്നു. ഇവ വൈകാതെ പോര്‍ട്ടലില്‍ ലഭ്യമാകും.
ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലത്തു നടത്തിയ നിക്ഷേപങ്ങളുടെ ആനുകൂല്യം, കോവിഡിന്റെ പശ്ചാത്തലത്തില്‍, പോയ സാമ്പത്തിക വര്‍ഷത്തെ റിട്ടേണില്‍ ക്ലെയിം ചെയ്യാന്‍ അവസരമുണ്ട്.
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നേരത്തേ തന്നെ നവംബര്‍ 30 വരെ നീട്ടിയിരുന്നു
ഐടിആര്‍ 1 (സഹജ്) മുതല്‍ 7 വരെയുള്ള ഫോമുകളാണു പുതുക്കിയത്. ഐടിആര്‍ 1, 4 ഫോമുകള്‍ ജനുവരിയില്‍ പുതുക്കിയത് ഇതോടെ റദ്ദായി.
2 ലക്ഷം രൂപ ചെലവിട്ട് വിദേശ യാത്ര നടത്തിയോ, കറന്റ് അക്കൗണ്ടില്‍ ഒരു കോടിയിലേറെ നിക്ഷേപമുണ്ടായിരുന്നോ, ഒരു ലക്ഷത്തിലേറെ രൂപ വൈദ്യുതി ബില്‍ അടച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























