ശ്രമിക് ട്രെയിനുകളിലെ യാത്രക്കിടെ 80 പേര്‍ മരിച്ചെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്

അന്തര്‍സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച സ്‌പെഷല്‍ ശ്രമിക് ട്രെയിനുകളിലെ യാത്രക്കിടെ 80 പേര്‍ മരിച്ചെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചു.
മേയ് ഒമ്പതു മുതല്‍ 27 വരെയുള്ള കണക്കാണിത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഇക്കാലയളവില്‍ 3,840 ശ്രമിക് ട്രെയിനുകളിലായി 50 ലക്ഷം പേരെ നാട്ടിലെത്തിച്ചു.
ബിഹാറിലെ മുസഫര്‍പുര്‍ സ്‌റ്റേഷനില്‍ മരിച്ചുകിടന്ന 32-കാരി അര്‍ബിനയെ മകന്‍ ഒന്നരവയസ്സുകാരന്‍ വിളിച്ചുണര്‍ത്തുന്ന ദൃശ്യം പുറത്തുവന്നത് റെയില്‍വേക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഔദ്യോഗികമായി മരണസംഖ്യ ഇങ്ങനെയാണ് : നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണില്‍ 18, നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണില്‍ 13.
ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയില്‍വേ തുടരുന്നുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























