ഇന്ത്യാ- ചൈനാ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ലഡാക്കില്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് സൈന്യം നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരു സേനകളും സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നു.... ചൈനയ്‌ക്കെതിരെ ഇന്ത്യയോടൊപ്പം അമേരിക്ക നിലകൊള്ളുമെന്ന് യു.എസ്

ഇന്ത്യാ- ചൈനാ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ലഡാക്കില്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് സൈന്യം നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരു സേനകളും സൈനിക ശക്തി ഓരോ ദിവസങ്ങളായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ മേഖലയില്‍ വ്യോമസേന ആകാശ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ അതിര്‍ത്തിയില്‍ എന്തും സംഭവിക്കാവുന്ന ഒരു അവസ്ഥയാണിപ്പോള്‍ ഇപ്പോഴിതാ ഏഷ്യയിലെ പ്രധാനികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യയോടൊപ്പം അമേരിക്ക നിലകൊള്ളുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കുമെന്നും മൈക്ക് പോംപിയോ അറിയിച്ചു. ചൈനീസ് ഭീഷണി നേരിടാന്‍ സാദ്ധ്യമായതെല്ലാം അമേരിക്ക ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ അമേരിക്കന്‍ മാദ്ധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പോംപിയോ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനും മുന്നേറാനും ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ദീര്‍ഘകാലമായുള്ള ഈ ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷമെന്നും മൈക്ക് പോംപിയോ പറയുന്നു.
രാജ്യത്ത് എത്ര വലിയ സമ്മര്‍ദ്ദമുണ്ടായാലും മേഖലയിലെ പഴയ അവസ്ഥയിലേക്ക് ചൈനീസ് സൈന്യം പിന്മാറാതെ തങ്ങള്‍ ഒരുചുവടുപോലും പിന്നോട്ട് വെക്കില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. 73 ദിവസം നീണ്ടുനിന്ന ദോക്ലാം സംഘര്‍ഷത്തിനെ അനുസ്മരിപ്പിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അതേസമയം ലഡാക്കിന് സമീപം ചൈന വലിയ സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. ഏകദേശം 2,500 സൈനികരെയും പീരങ്കികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ചൈന അവിടേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ലഡാക്കില്‍ കരുത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്.
നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരു സേനകളും സൈനിക ശക്തി ഓരോ ദിവസങ്ങളായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ മേഖലയില്‍ വ്യോമസേന ആകാശ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പാംഗോങ് സൊ തടാകം, ഗല്‍വാന്‍ താഴ്വര എന്നിവയുള്‍പ്പെടെ തന്ത്രപ്രധാനമായ ചില മേഖലകളിലാണ് ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ താത്കാലിക നിര്‍മിതികളും ചൈനീസ് സൈന്യം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























