Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം

ആ അപകടത്തിലേക്ക് ഇന്ത്യയും; ഭരണ സിരാകേന്ദ്രങ്ങളിലും കൊവിഡ് പടര്‍ന്നുപിടിക്കുന്നു; പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്; ഉദ്യോഗസ്ഥരെല്ലാം ക്വാറന്റീനില്‍

04 JUNE 2020 11:29 AM IST
മലയാളി വാര്‍ത്ത

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതോടുകൂടി ആശങ്ക ഏറുന്നു. ബുധനാഴ്ച കോവിഡ് പരിശോധന ഫലം ലഭിച്ചതോടെയാണ് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്. മാത്രമല്ല അജയ് കുമാറുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താനുളള ശ്രമം തുടരുകയാണ്.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍. വീട്ടില്‍ ക്വാറന്റീനില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം അജയ് കുമാറിന് രോഗം സ്ഥിരീകരിച്ച വിഷയത്തില്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് ബുധനാഴ്ച ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. രാജ്നാഥ് സിംങിന് പുറമേ സൈനിക മേധാവി, നാവികസേന മേധാവിയുടേയും ഓഫീസുകള്‍ ഇതേ ബ്ലോക്കിലാണ്.

മാര്‍ച്ച് 10 വരെ ഇന്ത്യയില്‍ 50 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കൊവിഡ് ബാധയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടായത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 110 ദിവസത്തിനകം ഇന്ത്യയില്‍ ഒരു ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. പിന്നീട് 15 ദിവസത്തിനകം ഇപ്പോള്‍ രണ്ട് ലക്ഷമായി. രോഗം ശക്തമായി തുടരുമ്പോഴും രോഗത്തിനെതിരായ പ്രതിരോധ നടപടികള്‍ ശക്തമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. മറ്റ് വികസിത രാജ്യങ്ങളെക്കാള്‍ മരണനിരക്ക് രാജ്യത്ത് വളരെ കുറവാണെന്നാണ് അത് പറയാനുള്ള പ്രധാന കാരണം.കൊവിഡ് രോഗ ബാധിതര്‍ക്ക് രാജ്യത്ത് വളരെ വേഗം രോഗം ഭേദമാകുന്നുണ്ടെന്നും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യത്തിലും വ്യത്യാസമുണ്ട്. ഒന്നേകാല്‍ ലക്ഷം പേരെയാണ് ദിവസവും രാജ്യത്ത് പരിശോധനക്ക് വിധേയമാക്കുന്നത്.

നാല്പത് ലക്ഷത്തോളം പരിശോധനകള്‍ ഇന്ത്യയില്‍ നടത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ലോകത്ത് ആദ്യ അഞ്ച് രാജ്യങ്ങളില്‍ വരും ഇന്ത്യ. അമേരിക്ക, റഷ്യ, ഇംഗ്‌ളണ്ട്, സ്‌പെയ്ന്‍ എന്നിവരാണ് മറ്റ് നാലുപേര്‍.ആകെ രോഗബാധിതരായവരില്‍ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടണ്‍, സ്‌പെയിന്‍, ഇറ്റലി എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങള്‍. ഏറ്റവുമധികം ജനങ്ങള്‍ മരിച്ച രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യ വരുന്നില്ല. ലോകമാകെ 27 ലക്ഷം പേരാണ് രോഗമോചിതരായത്. 4.6 ലക്ഷം പേര്‍ രോഗമോചിതരായ അമേരിക്ക തന്നെയാണ് ഇതിലും ഒന്നാമത്.

ആദ്യ പത്ത് രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയുമുണ്ട്.ആക്ടീവ് കേസുകളുടെ കണക്കില്‍ അമേരിക്ക 11 ലക്ഷം പേരുമായി ഒന്നാമതാണ്. ഇന്ത്യ ആദ്യ അഞ്ച് രാജ്യങ്ങളില്‍ പെടും. എന്നാല്‍ രാജ്യത്ത് സാമൂഹ്യ വ്യാപനം ഉണ്ടായി എന്ന് ഇന്ത്യ സമ്മതിച്ചിട്ടില്ല. മാത്രമല്ല രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലല്ല രാജ്യം എന്നാണ് സര്‍ക്കാര്‍ വാദം. 'രാജ്യത്തെ പ്രതിരോധ നടപടികള്‍ വളരെ ഫലപ്രദമാണ്. മറ്റ് രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഇന്ത്യ ഭേദമായ അവസ്ഥയിലാണ്.' ഐസിഎംആറിലെ ശാസ്ത്രജ്ഞനായ നിവേദിത ഗുപ്തയും ഇത് ചൂണ്ടിക്കാട്ടുന്നു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (10 minutes ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (25 minutes ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (44 minutes ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (55 minutes ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (1 hour ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (1 hour ago)

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (8 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (8 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (10 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (10 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (10 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (11 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (12 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (13 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (13 hours ago)

Malayali Vartha Recommends