Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ..പാക്‌ അധിനിവേശ കശ്മീരിലെ ഗില്‍ഗിത്ത്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്ത് പണികള്‍ നശിപ്പിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപെടുത്തി

04 JUNE 2020 12:18 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ.. പാക് അധിനിവേശ പ്രദേശങ്ങളിൽ ഭൗതിക മാറ്റം വരുത്താനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു...
പാക്‌ അധിനിവേശ കശ്മീരിലെ ഗില്‍ഗിത്ത്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്ത് പണികള്‍ നശിപ്പിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപെടുത്തി.

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയോടെ ഭീകരവാദികളാണ് ഈ പുരാതന കൊത്ത് പണികള്‍ നശിപ്പിച്ചത്.ഈ കൊത്ത് പണികള്‍ പുരാവസ്തു ശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.

മതമൌലിക തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടിയെ ശക്തമായി അപലപിച്ച ഇന്ത്യ അനധികൃതമായാണ് പാകിസ്ഥാന്‍ ആ മേഖലയില്‍ കയ്യേറ്റം നടത്തിയതെന്ന് വ്യക്തമാക്കുകയും ബുദ്ധ ശിലാ കൊത്ത് പണികള്‍ ഇന്ത്യയുടെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുകയും ചെയ്തു.

സംഭവത്തെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം സംഭവം അതീവ ഗൗരവതരം എന്നാണ് വിശേഷിപ്പിച്ചത്‌.നിയമവിരുദ്ധമായും അനധികൃതമായും നടത്തിയ കയ്യേറ്റം ഒഴിയുന്നതിന് പാക്കിസ്ഥാന്‍ തയ്യാറാകണം എന്നും ആവശ്യപെട്ടു.

നേരത്തെ തന്നെ പാക്‌ അധിനിവേശ കാശ്മീരിലെ ഭീകര വാദ ക്യാമ്പുകള്‍ ഇന്ത്യ കര്‍ശനമായി നിരീക്ഷിച്ച് വരുകയാണ്. ഐഎസ്ഐ യുടെ പിന്തുണയോടെയാണ് ഭീകരവാദികള്‍ പാക്‌ അധിനിവേശ കശ്മീരില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും ഇതിന് എല്ലാ ഒത്താശയും പാകിസ്ഥാന്‍ സൈന്യം നല്‍കുന്നതായും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പാക്‌ അധിനിവേശ കാശ്മീരിലെ ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും സജീവമാണെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിരുന്നു.. ഇതിന്‍റെ അടിസ്ഥാനത്തില്‍ വളരെ കരുതലോടെയാണ് ഇന്ത്യന്‍ സൈന്യം നീങ്ങുന്നത്‌. ഭീകരരുടെ ക്യാമ്പുകള്‍ക്ക് പുറമേ 15 ലോഞ്ച് പാഡുകളും സജീവമാണെന്ന് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ട്.

നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്ന ഈ ഭീകരരെ നിയന്ത്രണ രേഖ കടുത്തുന്നതിന് വേണ്ടി നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തികൊണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമാണ് പാകിസ്ഥാന്‍ സേന ചെയ്യുന്നത്.

ഭീകരവാദ ക്യാമ്പുകളെ ലക്ഷ്യം വെച്ച് കൊണ്ട് സൈന്യം തന്ത്രങ്ങള്‍ മെനയുന്നതിനിടെയിലാണ് വിദേശകാര്യമന്ത്രാലയം പാകിസ്ഥാന്‍റെ അനധികൃത കയ്യേറ്റത്തില്‍ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നത്.എന്തായാലും പാക് അധിനിവേശ കശ്മീരിന്‍റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ

പാക് അധിനിവേശ കാശ്മീരില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിയ്ക്ക് എതിരെ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു . ഇങ്ങനെയൊരു ഉത്തരവിടാന്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2018 'ഗിൽജിത്-ബാൾട്ടിസ്ഥാന്‍' നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.

ഗിൽജിത്, ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ജമ്മു കാശ്മീര്‍, ലഡാക്ക് മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്നും എംഇഎ വ്യക്തമാക്കി.

പാക് അധിനിവേശ കാശ്മീരില്‍ ഭൗതിക മാറ്റങ്ങള്‍ വരുത്താനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് ഇന്ത്യ ശക്തമായി മറുപടി നല്‍കുമെന്നും അനധികൃത അധിനിവേശ പ്രദേശങ്ങള്‍ പാകിസ്ഥാൻ ഉടൻ ഉപേക്ഷിക്കണമെന്നും എംഇഎ കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (30 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (58 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (58 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends