പെട്രോള്‍, ഡീസല്‍ വില കുറച്ചു, കേരളത്തിന് പ്രയോജനമില്ല

രാജ്യത്ത് ഇന്ധനവിലയില്‍ കുറവു വരുത്തി. പെട്രോള്‍ ലിറ്ററിനു 49 പൈസയും ഡീസലിനു 1.21 രൂപയുമാണു കുറച്ചത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രിയില്‍ നിലവില്‍ വരും. എണ്ണക്കമ്പനികളുടേതാണു തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണു വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചെങ്കിലും കേരളത്തില്‍ അത് പ്രയോജനമാവുകയില്ല. ഇന്ധനവില്‍പന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നിട്ടുണ്ട്. പെട്രോളിന് ഒരു രൂപ രണ്ട് പൈസയും ഡീസലിന് ഒരു രൂപ ഒരു പൈസയുമാണ് വര്‍ധിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പെട്രോളിനു ഒരു രൂപ അന്‍പത്തിയേഴ് പൈസയും ഡീസലിനു ഒരു രൂപ ആറുപൈസയും കൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















