ഇന്ത്യയില്‍ കൂടുതല്‍ ആക്രമണത്തിന് ലഷ്‌കറെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് ലഷ്‌കറെ തോയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ വരും നാളുകളില്‍ ലഷ്‌കറെ തോയിബ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. പൂഞ്ചിലെ ജയില്‍, സൈനിക ക്യാംപ് എന്നിവിടങ്ങളാണ് ലഷ്‌കറെയുടെ ലക്ഷ്യസ്ഥാനങ്ങള്‍. പാക് അധിനിവേശ കാശ്മീരിയെ പാകിസ്താനി സൈനിക ക്യാംപില്‍ ലഷ്‌കറെ തീവ്രവാദികള്‍ ഇതിനുള്ള പരിശീലനം നേടുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാഴ്ചക്കു മുന്‍പ് ജമ്മുവിലെ സൈനിക ക്യാംപും പോലീസ് സ്‌റ്റേഷനും ലക്ഷ്യമാക്കി ലഷ്‌കറെ തോയിബ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















