ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ 10 വാഹനങ്ങള്‍ കത്തിച്ചു

ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ പത്ത് വാഹനങ്ങള്‍ കത്തിച്ചു. കോണ്ഡഗാവ് ജില്ലയില്‍ റോഡ് പണിയുന്നതില്‍ പ്രതിഷേധിച്ച് എട്ടു ട്രാക്ടറുകളുള്‍പ്പെടെ 10 വാഹനങ്ങളാണ് കത്തിച്ചത്. റോഡു പണിക്കായി കൊണ്ടുവന്ന ട്രാക്ടറുകളും ജെസിബിയുമാണ് നക്‌സലുകള്‍ അഗ്നിക്കിരയാക്കിയത്. റോഡ് പണിനടക്കുന്ന സ്ഥലത്ത് എത്തിയ നക്‌സലുകള്‍ തൊഴിലാളികളെ ഭയപ്പെടുത്തി ഓടിച്ച ശേഷം വാഹനങ്ങള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















