ഗിരിരാജ് സിങ്ങിന്റെ പരാമര്‍ശം വിവാദമാകുന്നു, കോണ്‍ഗ്രസുകാര്‍ സോണിയയെ അംഗീകരിച്ചത് നിറം കണ്ടിട്ടാണെന്ന് കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കെതിരേ കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. സോണിയയുടെ നേതൃത്വം കോണ്‍ഗ്രസുകാര്‍ അംഗീകരിച്ചത് അവരുടെ വെളുപ്പു നിറം കണ്ടിട്ടാണെന്ന മന്ത്രിയുടെ വാക്കുകളാണ് വിവാദമാകുന്നത്. ഉത്തര്‍പ്രദേശിലെ ഹാജിപൂരില്‍ നടന്ന ബിജെപി പരിപാടിക്കിടയിലായിരുന്നു ഗിരിരാജ് സിങിന്റെ വിവാദ പരാമര്‍ശം.
രാജീവ് ഗാന്ധി നൈജീരിയക്കാരിയെയാണ് വിവാഹം കഴിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ അവരെ പാര്‍ട്ടി അധ്യക്ഷയായി അംഗീകരിക്കുമായിരുന്നോ എന്നും ഗിരിരാജ് സിങ് പരിപാടിക്കിടെ ചോദിച്ചിരുന്നു. പാര്‍ലമെന്റില്‍ പോലും ഹാജരാകാതെ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ഗിരിരാജ് സിങ്ങ് വിമര്‍ശനമുയര്‍ത്തി. എവിടെപ്പോയെന്നു പോലും ഇനിയും കണ്ടെത്താനാകാത്ത മലേഷ്യന്‍ എയല്‍ലൈന്‍സ് വിമാനത്തിന്റെ അവസ്ഥ പോലെയാണ് രാഹുലിന്റേത് എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞു രംഗത്ത് വന്ന ഗിരിരാജ് സിങ്ങ് വിവാദമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പുതിയ വിവാദത്തില്‍ ചെന്നു പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















