Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യ അത് ഉറപ്പിച്ചു റോഡ് നിര്‍മാണം തുടരും; ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്

06 JUNE 2020 08:47 PM IST
മലയാളി വാര്‍ത്ത

ഏതാനും ആഴ്‍ചകളായി ചൈനീസ് സൈന്യം തര്‍ക്കപ്രദേശത്ത് അതിക്രമിച്ച് കടക്കുകയാണ്. യഥാര്‍ഥ നിയന്ത്രണ രേഖ മറികടന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനും സാധിക്കും. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്. കൃത്യമായി ഒരു ഉത്തരവിനായി കാത്തിരിക്കുകയാണ് അത്തരം ഒരു ഒരു ഉത്തരവ് കിട്ടിയാല്‍ മതി, ഇന്ത്യന്‍ സൈന്യംതര്‍ക്കപ്രദേശം കൈയേറുമെന്നും -ജനറല്‍ മാലിക് പറഞ്ഞു.

ഇപ്പോഴിതാ ഇന്ത്യന്‍ അതിര്‍ത്തികളിലെ ടെന്റുകള്‍ പൊളിച്ച് ചൈനീസ് സൈന്യം പിന്നോട്ട് ഇറങ്ങണമെന്ന് ഇന്ത്യ. ഇന്ത്യ -ചൈന നിര്‍ണായക സൈനികതല ചര്‍ച്ചയിലാണ് ഈ ആവശ്യം ഭാരതം മുന്നോട്ട് വെച്ചത്. ഇന്ത്യന്‍ ഭൂപ്രദേശത്താണ് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. അതില്‍ ചൈനയ്ക്ക് ഇടപെടാനാകില്ല. അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുവെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഭാരതം സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിലവില്‍ നിര്‍മിക്കുന്ന റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍ നീക്കം ഉപേക്ഷിക്കില്ലെന്നും ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അതേ സമയം, ചര്‍ച്ചയ്ക്ക് മുമ്പ് ചൈന ഗാല്‍വാന്‍ താഴ്വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്‍മാറിയിരുന്നു. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലാണു ചർച്ച. ലഫ്. ജനറൽ ഹരീന്ദർ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കശ്മീരിലെ ലേ ആസ്ഥാനമായ14 കോർ (ഫയർ ആൻഡ് ഫ്യൂറി കോർ) മേധാവിയാണു ഹരീന്ദർ. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജൻസ്, മിലിറ്ററി ഓപ്പറേഷൻസ് എന്നിവയുടെ ഡയറക്ടർ ജനറൽ ആയിരുന്നു.

കിഴക്കൻ ലഡാക്കിൽനിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുൻ സ്ഥിതി തുടരണമെന്നുമാകും ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. യഥാർഥ നിയന്ത്രണരേഖയ്ക്കും സിക്കിമിലും ഇന്ത്യ ദിവസേന നടത്തിയിരുന്ന പട്രോളിങ് ചൈന തടയുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെടും.

മേയ് ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ തലങ്ങളിൽ മുൻപു ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അതിർത്തിപ്രശ്നം പൂർണമായും ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (27 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends