ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം അമരാവതി

അമരാവതി ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമാകും. മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൃഷ്ണ നദീതീരത്ത് വിജയവാഡഗുണ്ടൂര്‍ നഗരങ്ങള്‍ക്ക് നടുവിലാണ് അമരാവതി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി അമരാവതിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപനം നടത്തിയ ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ഇതിനായി സിംഗപ്പൂര്‍ സര്‍ക്കാര്‍ ഒരു കരട് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ഈ മാസമവസാനത്തോടെ അന്തിമരൂപരേഖ തയ്യാറാക്കുമെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. 2024വരെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനവും ഐടി നഗരവുമായിരുന്ന ഹൈദരാബാദായിരിക്കും ഇരുസംസ്ഥാനങ്ങളുടെയും പൊതുതലസ്ഥാനം. അതിനുശേഷം ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















