ബി.ജെ.പി. എം.പിയുടെ വാഹനം ഓഫീസ് പരിസരത്തുനിന്നും മോഷണംപോയി

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. എം.പിയുടെ കാര്‍ ഓഫീസ് പരിസരത്തുനിന്നും മോഷണംപോയി. ഫത്തേപൂര്‍ എം.പി. ബാബുലാല്‍ ചൗദരിയുടെ റെഡ് ബീക്കണ്‍ ഘടിപ്പിച്ച വാഹനമാണ് മോഷണംപോയത്. പോലീസ് അന്വേഷണം ആരംഭിച്ചു. ചൗദരിയുടെ മരുമകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. എം.പിയുടെ ഔദ്യേഗിക യാത്രകളില്‍ ഈ വാഹനത്തില്‍ റെഡ് ബീക്കണ്‍ ഘടിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. നഷ്ടപ്പെടുമ്പോള്‍ റഡ് ബീക്കണും വാഹനത്തിലുണ്ടായിരുന്നു. എം.പിയുടെ ഓഫീസില്‍ നിന്നും വാഹനം നഷ്ടപ്പെട്ടത് പോലീസുകാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















