Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

മുന്‍ സൈനികരുടെ ചുട്ട മറുപടി; ലഡാക്ക് മേഖലയില്‍ ചൈന ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

12 JUNE 2020 06:14 PM IST
മലയാളി വാര്‍ത്ത

ലഡാക്ക് മേഖലയില്‍ ചൈന ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പ്രസ്താവന ഇറക്കി. എ.വി.എം സന്ജിബ് ബോര്‍ദോലോയ്, എയര്‍ കമാന്റര്‍ എസ്.എസ് സക്സേന,ബ്രിഗേഡിയര്‍ ദിന്കര്‍ അദീബ് എന്നിവരുളള്‍പ്പെട്ട 71 അംഗ സൈനികസംഘമാണ് പ്രതിഷേധം അറിയിച്ച് കത്തെഴുതിയത്.

ഡോക്ലാമില്‍ ചൈനയുമായി മുഖാമുഖം നേരിടേണ്ടിവന്ന മുന്‍ സൈനികരാണ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം നിന്ദ്യമായ അഭിപ്രായങ്ങളെ ശക്തമായി അപലപിക്കുന്നു. നിസാരമായ രാഷ്ട്രീയ നേട്ടത്തിനായി നയതന്ത്രങ്ങളെ ഉപയോഗിക്കരുതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഇത്തരത്തിലൊരു പ്രസ്താവന നടത്തിയ രാഹുല്‍ഗാന്ധിയ്ക്ക് സ്വരാജ്യത്തോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. ലോകത്തിലെ ഏറ്റവും പ്രയാസമേറിയതും സൗഹൃദപരമല്ലാത്തതുമായ പ്രദേശങ്ങളില്‍ നമ്മുടെ സൈനികര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ഒരു വ്യക്തിയുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഒട്ടും അഭികാമ്യമല്ല. ഇത്തരം നിന്ദ്യമായ അഭിപ്രായങ്ങളെ അപലപിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്രു രാജ്യം ഭരിച്ച 1962 രാഹുല്‍ ഗാന്ധി ഒരിക്കലും മറക്കരുത്. പ്രത്രിരോധം ശക്തമല്ലാത്തത് കാരണം ചൈന നടത്തിയ കയ്യേറ്റം മറക്കരുത്. രാജ്യത്തിന് ചൈനയോട് അപമാനകരമായ തോല്‍വി നേരിടേണ്ടി വന്നു. പ്രതിരോധം ശക്തമല്ലാതിരുന്നിട്ടും നമ്മുടെ സൈനികര്‍ ധീരമായി പോരാടുകയും ചൈനയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു '. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പ്രചോദനം എന്തായാലും, അത് വസ്തുതാവിരുദ്ധമാണ് .ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. രാഹുല്‍ ഗാന്ധി ചൈനീസ് നയതന്ത്രജ്ഞരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. വിവേകമുള്ള ഒരു ഇന്ത്യക്കാരനും സ്വന്തം രാജ്യത്തിനും സൈന്യത്തിനുമെതിരെ പ്രസ്താവനകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല, ഇത് ശത്രുരാജ്യങ്ങളെ നിസ്സംശയമായും പിന്തുണയ്ക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.നിസ്സാര രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈനിക പ്രാധാന്യമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ വളച്ചൊടിക്കുന്നത് വളരെ നിന്ദ്യമാണെന്നും കത്തില്‍ വിമര്‍ശനമുണ്ട്. രാഹുലിന്റെ മുന്‍പുള്ള ട്വീറ്റുകളും പ്രസ്താവനകളും പാകിസ്താനും അവരുടെ സൈന്യവും ഇന്ത്യക്കെതിരെ ഉപയോഗിച്ചിരുന്നു. ഈ പ്രസ്താവനയും അതേ രീതിയില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുമെന്ന ആശങ്കയും കത്തില്‍ പങ്കുവെയ്ക്കുന്നു. ''ചൈനക്കാര്‍ ലഡാക്കിലെ ഇന്ത്യയുടെ പ്രദേശം കൈയടക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി തികച്ചും നിശബ്ദനാണ്, ഈ വിഷയത്തില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനായിരിക്കുന്നു''. ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (5 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (22 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends