ഇന്ത്യയ്ക്ക് ഒരു വെടിക്ക് മൂന്ന് പക്ഷി; ചൈനയുടെ മസൂദ്. പാക്കിസ്ഥാന്റെ ദാവൂദ് ,നേപ്പാളില്‍ യൂനുസ് ?
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഡി കമ്പനിയുമായും ബന്ധം, ഉയര്‍ന്ന ഗുണമേന്മയുള്ള വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ കള്ളക്കടത്ത്, പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി കശ്മീരി തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കല്‍ നേപ്പാളിലെ ലളിത്പുരിലെ നാഖു ജയിലില്‍ തടവില്‍ക്കഴിയുന്ന യൂനുസ് അന്‍സാരിയുടെ വിശേഷണങ്ങളില്‍ ചിലതാണിത്. നേപ്പാള്‍ മുന്‍ മന്ത്രി സലിം മിയ അന്‍സാരിയുടെ മകനാണ് 'വ്യവസായിയായ' യൂനുസ്.
പ്രവര്‍ത്തനം നിര്‍ത്തിയ നാഷനല്‍ ടിവി ഗ്രൂപ്പിന്റെ ചെയര്മാന് കൂടിയായ യൂനുസ് വ്യാജ ഇന്ത്യന്‍ കറന്‍സി കള്ളക്കടത്തു നടത്തിയ കേസില്‍ വിചാരണ നേരിടുകയാണിപ്പോള്‍. ഇയാളുടെ നേതൃത്വത്തിലുള്ള ക്രൈം സിന്‍ഡിക്കേറ്റാണ് നേപ്പാളില്‍ ദാവൂദിന്റെ ഡി കമ്പനിയുടെ പങ്കാളി. ഐഎസ്ഐക്കു വേണ്ടി കശ്മീര്‍ തീവ്രവാദികളെ ഇയാള്‍ സഹായിക്കുന്നുണ്ടെന്നും അടുത്തിടെ വ്യക്തമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മറയായാണ് ഇയാള്‍ നാഷനല്‍ ടിവി തുടങ്ങിയത്. ലഹരിമരുന്ന്, കള്ളപ്പണ റാക്കറ്റുകളുടെ സംഗമവേദികൂടിയായി ചാനലിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ്. ഇയാള്‍ പിടിയിലായതിനു പിന്നാലെ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. പാക്ക് പൗരന്മാരെക്കുറിച്ച് നേപ്പാള്‍ പൊലീസ് പുറത്തുവിട്ടില്ലെങ്കിലും മുഹമ്മദ് അക്തര്‍, നാദിയ അന്‍വര്‍, നസിറുദ്ദീന്‍ എന്നിവരാണ് പിടിയിലായതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ ഐഎസ്ഐ അംഗങ്ങളാണെന്നും കടത്തിയ കള്ളപ്പണം കറാച്ചിയില്നിന്നുള്ളതാണെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഖത്തറില്‍നിന്ന് കഠ്മണ്ഡുവിലേക്ക് ഇവര്‍ നേരിട്ട് എത്തുകയായിരുന്നു. കഠ്മണ്ഡുവിലെ പാക്ക് എംബസിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു യൂനുസ്. എംബസി നടത്തുന്ന പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യവും. ജമ്മു കശ്മീരിലെ തീവ്രവാദികള്‍ക്കായുള്ള ആയുധങ്ങള്‍ നേപ്പാള്‍ ബിഹാര്‍ അതിര്‍ത്തിയിലൂടെ എത്തിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പൊലീസ് വൃത്തങ്ങള്‍ വാര്‍ത്ത ശരിവച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. യൂനുസ് അന്‍സാരിയും പിതാവ് സലിം മിയ അന്‍സാരിയും കശ്മീര്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്നത് പരസ്യമായ രഹസ്യമാണ്. നേപ്പാള്‍ മുസ്ലിം എത്തിഹാദ് അസോസിയേഷന് എന്ന സംഘടന സ്ഥാപിച്ച് അതിനു കീഴിലുള്ള 42 കേന്ദ്രങ്ങളിലൂടെ യുപി, ബിഹാര്‍ അതിര്‍ത്തിക്കടുത്തുള്ള തെരായ് മേഖലയില്‍ സലിം മിയ അന്‍സാരി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
നേപ്പാള്‍ ജനസംഖ്യയുടെ 5% വരുന്ന മുസ്ലിംകള് ഭൂരിഭാഗവും തെരായ് ജില്ലയിലാണ് താമസിക്കുന്നത്. കശ്മീരി വിഘടനവാദികളെ പിന്തുണച്ച് എന്എംഇഎ പലപ്പോഴും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. 2015ല്‍ പിതാവിന്റെ മരണശേഷം പാക്കിസ്ഥാനിലെത്തി നേരിട്ടാണ് യൂനുസ് കശ്മീര്‍ വിഘടനവാദികളുമായും ഡി കമ്പനിയുമായും ബന്ധമുണ്ടാക്കിയത്.
https://www.facebook.com/Malayalivartha