രാത്രികാല കര്‍ഫ്യൂവില്‍ ഇളവ്

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂവില്‍ ഇളവ്. ബസ്സുകളുടെയും ട്രക്കുകളുടെയും രാത്രിയാത്ര തടസപ്പെടുത്തരുതെന്ന നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കി.
രാത്രി ഒമ്ബതു മുതല്‍ രാവിലെ അഞ്ചുവരെയാണ് നിലവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സംസ്ഥാന പാതകളിലൂടെ യാത്രക്കാരുമായി പോകുന്ന ബസ്സുകളും തീവണ്ടികളിലോ ബസ്സുകളിലോ വിമാനത്തിലോ സഞ്ചരിച്ചെത്തി വീട്ടിലേക്ക് പോകുന്നവരുടെ വാഹനങ്ങളും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തില്‍ വ്യക്തമക്കി. സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നതും തടയരുതെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha






















