കേരളഹൗസ് ജീവനക്കാരന് കൊവിഡ്; യാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

ഡല്‍ഹി കേരളഹൗസിലെ കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ എല്‍.എന്‍.ജി.പി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇയാള്‍. എട്ടുദിവസം മുന്‍പ് ജോലിക്കെത്തിയ ശേഷം ഇയാള്‍ മടങ്ങിപ്പോയിരുന്നു. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം ഡല്‍ഹിയില്‍ 34,687 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍12,731 പേര്‍ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
https://www.facebook.com/Malayalivartha






















