നിയന്ത്രണ രേഖ കടന്ന് കയറി പാക്ക് സേനാ പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള പൂഞ്ച്, രജൗരി സെക്ടറുകളില്‍ തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തിയ പാക്കിസ്ഥാനെതിരായ പ്രത്യാക്രമണത്തില്‍ നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള പാക്കിസ്ഥാന്റെ 10 സേനാ പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു.
പാക്ക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന ശത്രുസേനയുടെ കാവല്‍പ്പുരകളാണ് ഇന്ത്യ തകര്‍ത്തത്.
പാക്ക് സേനയ്ക്കു കാര്യമായ നാശനഷ്ടം സംഭവിച്ചതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാക്ക് ആക്രമണത്തില്‍ ഇന്ത്യയുടെ ഭടന്‍ വീരമൃത്യു വരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















