ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു... ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് സംയുക്ത സേന ഭീകരരുമായി ഏറ്റുമുട്ടിയത്

ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്‌നാഗിലെ ലല്ലനില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് സംയുക്ത സേന ഭീകരരുമായി ഏറ്റുമുട്ടിയത്. തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നും ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.
അതേസമയം, നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരേ പാക്കിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. പൂഞ്ച് ജില്ലയില്‍ ഇന്നലെ വൈകുന്നരേ 4.15ന് ആരംഭിച്ച പാക് ആക്രണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്കി.
"
https://www.facebook.com/Malayalivartha






















