ഡല്‍ഹിയില്‍ സ്ത്രീകളെ മര്‍ദിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹിയില്‍ പോലീസ് സ്റ്റേഷനില്‍വച്ചു സ്ത്രീകളെ മര്‍ദിച്ചെന്ന പരാതിയില്‍ സബ് ഇന്‍സ്‌പെക്ടറടക്കം നാലു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. രോഹിണി പോലീസ് സ്റ്റേഷനിലാണു സംഭവം. മോഷണക്കുറ്റം സമ്മതിപ്പിക്കുന്നതിനായി തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന രണ്ടു സ്ത്രീകളുടെ പരാതിയിലാണ് നടപടി. മര്‍ദനത്തെ തുടര്‍ന്ന് അവശരായ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















