പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിലെ 2 ഉദ്യോഗസ്ഥരെ കാണാതായി; പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയതായി സംശയം

പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ ജോലിചെയ്യുന്ന 2 ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോർട്ട് . തിങ്കളാഴ്ച രാവിലെ പതിവുപോലെ ജോലിക്കിറങ്ങിയതാണ് രണ്ടുപേരും .. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഡ്രൈവർമാരായ ഇരുവരും ജോലിക്ക് പ്രവേശിച്ചിട്ടില്ലെന്നു ശ്രദ്ധയിൽപെട്ടതോടെയാണ് രണ്ടുപേരെയും പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയി എന്ന സംശയം ബലപ്പെട്ടിരിക്കുന്നത്
എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാൻ പാലിക്കുന്നില്ലെന്നു മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ശരത് സബർവാൾ ആരോപിച്ചു. നയതന്ത്ര വിദഗ്ധൻ എ.കെ സിങ്ങും പാക്കിസ്ഥാനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് .
https://www.facebook.com/Malayalivartha























