1031ല്‍ വിളിക്കൂ അഴിമതി തടയൂ... വീണ്ടും അഴിമതിവിരുദ്ധ ഹെല്‍പ്പ്‌ലൈനുമായി കേജ്‌രിവാള്‍; ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി അറിയിക്കാം

അരവിന്ദ് കേജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വീണ്ടും ഡല്‍ഹിയില്‍ അഴിമതിവിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ നമ്പറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 1031 ആണ് ഹെല്‍പ് ലൈന്‍ നമ്പര്‍. സര്‍ക്കാരിന്റെ 50 ദിവസം പൂര്‍ത്തിയാകുന്ന ദിവസം തന്നെയാണ് പദ്ധതി പുനഃരാരംഭിച്ചിരിക്കുന്നത്. ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. 2013ല്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കൊണ്ടുവന്നതാണ് ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍.
മുന്‍പ് ഞങ്ങളുടെ പാര്‍ട്ടി 49 ദിവസം അധികാരത്തില്‍ എത്തിയപ്പോള്‍ കൊണ്ടുവന്നതാണ് ഈ ഹെല്‍പ്പ്‌ലൈന്‍. ഞങ്ങള്‍ അത് വീണ്ടും അവതരിപ്പിക്കുകയാണ്. അഴിമതിപറയാന്‍ സഹായിക്കുമെന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ ഒന്നാണ്. അതാണ് ഇവിടെ നടപ്പാക്കുന്നതെന്ന് കേജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ തവണത്തെ ഹൈല്‍പ്പ്‌ലൈനില്‍ ഒരു ലക്ഷത്തിലധികം ഫോണ്‍ കോളുകള്‍ വന്നുവെന്നാണ് എഎപി പുറത്തുവിട്ട കണക്ക്. ഇതില്‍ ഭൂരിപക്ഷവും ഡല്‍ഹി പൊലീസിനെതിരെയായിരുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈല്‍പ്പ്‌ലൈനെ നിയന്ത്രിക്കുന്ന് ഒരു കൂട്ടം പ്രവര്‍ത്തകരാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും കോളുകള്‍ സ്വീകരിക്കും. ഇവരാണ് രഹസ്യ ഓപ്പറേഷനുകള്‍ക്ക് നിര്‍ദേശിക്കുന്നതും. വരുന്ന ടെലിഫോണ്‍ കോളുകളെ ഗൗരവമുള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടായി തിരിക്കുകയും ചെയ്യും. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിയുള്ള അഴിമതിയോ വിഡിയോ, ഓഡിയോ തെളിവോ ഉണ്ടെങ്കില്‍ 1031 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ അറിയിക്കുക. 48 മണിക്കൂറിനുള്ളില്‍ അഴിമതി വിരുദ്ധ സംഘം പരാതിക്കാരനുമായി സംസാരിക്കുകയോ തുടര്‍ അന്വേഷണത്തിനായി തെളിവുകള്‍ വാങ്ങുകയോ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















