ഇന്ത്യന്‍ ജീവനില്‍ തൊട്ട് പാക്കിസ്ഥാന്റെ തീക്കളി; ഇന്ത്യന്‍ ഹൈക്കമ്മീനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാനില്ല; പാക്കിസ്ഥാനെ അടപടലം പൂട്ടാന്‍ ഇന്ത്യ

ഇന്ത്യന്‍ ഹൈക്കമ്മീനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താനില്‍ കാണാനില്ല. കഴിഞ്ഞ രണ്ട് മണിക്കൂറായി ഇരുവരേയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിഐഎസ്എഫ് ഡ്രൈവര്‍മാരായ ഇവര്‍ ഓഫീസില്‍ നിന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചെങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്തിയില്ലെന്നാണ് വിവരം.
ഗൗരവ് അലുവാലിയയുടെ വാഹനത്തെ പിന്തുടര്‍ന്ന് പാക് ചാര സംഘടന. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബോധപൂര്‍വ്വം ബുദ്ധിമുട്ടിച്ച് പാകിസ്താന്‍. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായ ഗൗരവ് അലുവാലിയയുടെ വാഹനത്തെ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്ഐ പിന്തുടര്‍ന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താനായി അദ്ദേഹത്തിന്റെ വസതിക്കു പുറത്ത് ബൈക്കുകളിലും കാറുകളിലുമായി നിരവധിയാളുകളെ വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെയും പാകിസ്താനില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ സമാനമായ സംഭവങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
മാര്‍ച്ച് മാസത്തില്‍ മാത്രം 13ഓളം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സംഭവം അന്വേഷിക്കണമെന്നും ഇന്ത്യ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള 1961ലെ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടേയും മറ്റ് സ്റ്റാഫുകളുടേയും അവരുടെ കുടുംബത്തിന്റേയും സുരക്ഷ പാക് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഇന്ത്യ വ്യക്തമാക്കി.
മാര്‍ച്ച് 8ന് നീതിന്യായ കോടതിയില്‍ നിന്നും മടങ്ങുകയായിരുന്ന ഫസ്റ്റ് സെക്രട്ടറിയേയും അതേ ദിവസം തന്നെ നാവിക ഉപദേഷ്ടാവിനെയും പാകിസ്താന്‍ സുരക്ഷാ ഏജന്‍സികള്‍ പിന്തുടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ രണ്ട് തവണ സുരക്ഷാ ഏജന്‍സികള്‍ പിന്തുടര്‍ന്നു. ഇക്കാര്യങ്ങള്‍ ഇന്ത്യ പാകിസ്താനെ അറിയിക്കുയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























