കിഷോറിന്റെ ഇന്ത്യാവീര്യത്തിന് മുന്നില്‍ മുട്ടിടിച്ച് നേപ്പാളിലെ എരപ്പാളികള്‍; പുതിയ നീക്കം തീര്‍ക്കാന്‍ ഇന്ത്യന്‍പ്പട ഇറങ്ങി

ബിഹാറിലെ സീതാമഢി ജില്ലയില്‍ രണ്ട് ദിവസം മുമ്പ് അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് നേപ്പാളി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരിന്ത്യക്കാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഒരാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
ക്രൂരമായ രീതിയിലാണ് നേപ്പാളി പോലീസ് ഇന്ത്യക്കാരെ നേരിട്ടത്. നേപ്പാളി പോലീസിന്റെ ക്രൂരത സംബന്ധിച്ച് വിശദീകരിക്കുകയാണ് ദൃക്‌സാക്ഷികള്‍. 'ഒരു മണിക്കൂറോളം അവര്‍ വെടിവെപ്പ് നടത്തി, എല്ലാവരും അന്ധാളിച്ച് നില്‍ക്കുകയായിരുന്നു.' ഗ്രാമവാസിയായ നിതീഷ് കുമാര്‍ പറഞ്ഞു.
'ആദ്യമായിട്ടാണ് നേപ്പാളി പോലീസില്‍ നിന്ന് ഇത്തരമൊരു അനുഭവം. മുമ്പ് ഇങ്ങനെ ആയിരുന്നില്ല.' എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ക്രൂരത വിവരിച്ചുകൊണ്ട് ഗ്രാമവാസികള്‍ പറയുന്നു.
'നേപ്പാളി സ്വദേശിയായ മരുമകളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ലഗാന്‍ കിഷോര്‍. ഒപ്പം മകനുമുണ്ടായിരുന്നു. പെട്ടെന്നാണ് നേപ്പാളി പോലീസ് അവിടെ എത്തുകയും ഇവരെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തുടര്‍ന്ന് ലഗാന്‍ കിഷോറിനെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ 18-20 റൗണ്ട് വെടിവെപ്പ് നടത്തുകയും ചെയ്തു. പെട്ടെന്നുള്ള സംഭവം കണ്ട് ഞങ്ങള്‍ അന്ധാളിച്ചു.' നിതീഷ് കുമാര്‍ പറഞ്ഞു.
'മുമ്പ് ഇവിടെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ ആ ദിവസം നേപ്പാളി പോലീസിന് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല. അവര്‍ വെടിവെപ്പ് നടത്തി. ഈ രീതി തുടര്‍ന്നാല്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കും.' മറ്റൊരു ദൃക്‌സാക്ഷിയായ അജിത് കുമാര്‍ ചോദിച്ചു. ആദ്യമായിട്ടാണ് ഇവിടെ ഇങ്ങനെയൊരു സംഭവമെന്നും അദ്ദേഹം പറഞ്ഞു.
'ഇവിടെ നിന്നുള്ള ആളുകള്‍ നേപ്പാളിലെ വയലുകളില്‍ ജോലിക്ക് പോകുന്നുണ്ട്, അവരുടെ ആളുകള്‍ നമ്മുടെ വയലുകളിലേക്കും ജോലിക്ക് വരുന്നു. പറയത്തക്ക പ്രശ്‌നങ്ങളൊന്നും മുമ്പ് ഉണ്ടായിരുന്നില്ല.'' ഇവിടെയുള്ള 80 ശതമാനത്തോളെ പേരും നേപ്പാളില്‍ നിന്നാണ് വിവാഹം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേപ്പാളുമായി 600 കിലോ മീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ സമീപ ജില്ലകളില്‍ താമസിക്കുന്ന നിരവധി ആളുകള്‍ക്ക് അതിര്‍ത്തിയുടെ ഇരുവശത്തും ബന്ധുക്കളുണ്ട്.
ജൂണ്‍ 12-ന് കസ്റ്റഡിയിലെടുത്ത ലഗാന്‍ കിഷോറിനെ നേപ്പാളി പോലീസ് പിറ്റേ ദിവസം വിട്ടയക്കുകയുണ്ടായി. തര്‍ക്കത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന്റെ ആയുധം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് നേപ്പാളി പോലീസ് അവകാശപ്പെടുന്നു.
എന്നാല്‍ ഈ അവകാശവാദം കിഷോറും അദ്ദേഹത്തിന്റെ കുടുംബവും നിഷേധിച്ചു. അതിര്‍ത്തി എത്തുന്നത് വരെ അവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കിഷോര്‍ വെളിപ്പെടുത്തി.
'വെടിവെപ്പുണ്ടായപ്പോള്‍ ഞാന്‍ നമ്മുടെ ഭാഗത്തേക്ക് ഓടി. എന്നാല്‍ നേപ്പാളി പോലീസ് എന്നെ തടഞ്ഞുകൊണ്ട് വലിച്ചിട്ടു. തുടര്‍ന്ന് നേപ്പാളിലെ സംഗ്രംപുറിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വെച്ച് മര്‍ദ്ദിച്ചു. നേപ്പാളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പറയണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.'
ലാല്‍ബന്ദി-ജങ്കിനഗര്‍ അതിര്‍ത്തിയിലാണ് നേപ്പാളി പോലീസ് വെടിവെപ്പ് നടത്തിയത്. വികേഷ് യാദവ്, ഉമേഷ് റാം, ഉദയ് താക്കൂര്‍ എന്നീ മൂന്ന് പേര്‍ക്ക് വെടിയേറ്റു. യാദവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു
https://www.facebook.com/Malayalivartha























