മഹാരാഷ്ട്രയില്‍ ജൂലായ് മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്; ഒരു മാസത്തിനിടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും പ്രവര്‍ത്തിക്കുക

ജൂലായ് മുതല്‍ പുതിയ അദ്യായനവര്‍ഷം ആരംഭിക്കാന്‍ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഒരു മാസത്തിനിടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ 9,10,12 ക്ലാസുകളായിരിക്കും തുടങ്ങുക. മറ്റിടങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. ആറുമുതല്‍ എട്ടുവരെയുളളവര്‍ക്ക് ഓഗസ്റ്റിലും മൂന്നുമുതല്‍ നാലുവരെ ക്ലാസുകളിലുള്ളവര്‍ക്ക് സെപ്റ്റംബറിലും ക്ലാസ് ആരംഭിക്കും. ഒന്നിലും രണ്ടിലും പഠിക്കുന്നവരുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























