കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, വൈറസ്ബാധ അതിതീവ്രമായ ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നടപടി

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. വൈറസ്ബാധ അതിതീവ്രമായ ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നടപടി.
19 മുതല്‍ 30 വരെ 12 ദിവസം അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ഇക്കാലയളവിലെ രണ്ടു ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ആരോഗ്യ മേഖലയൊഴികെ എല്ലാം അടച്ചിടും. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉള്‍പ്പെടെ ആറ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം ചര്‍ച്ച ചെയ്ത ശേഷമാണ് നാല് ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























