Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കൊറോണ പ്രതിരോധം ;പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും;യോഗം ഇന്നും നാളെയും ; പിണറായിവിജയനുമായി സംസാരിക്കുക ഇന്ന് ; 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കാളികളാകുക; യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി

16 JUNE 2020 08:23 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് പ്രതിരോധത്തിലാണ് രാജ്യം . രോഗം വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ഏതെല്ലാം തരത്തിൽ വൈറസ് പ്രതിരോധനടപടികൾ സ്വീകരിക്കാമോ അതൊക്കെ സ്വാശീകരിക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത് .ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇന്നും നാളെയുമാണ് ചര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന ചര്‍ച്ചയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി കൊറോണ രോഗം രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ്. നേരത്തെ വന്‍ പ്രതിസന്ധി നേരിട്ട മറ്റു പല രാജ്യങ്ങളേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോഴുള്ളത് ഇന്ത്യയിലാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാരുമായി മോദി വീണ്ടും ചര്‍ച്ച നടത്തുന്നത്.

ചൊവ്വാഴ്ച 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളാകുക. കേരളം, പഞ്ചാബ്, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് പങ്കെടുക്കും. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി തുടങ്ങി കൊറോണ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചര്‍ച്ച നടത്തും.

നേരത്തെ പലതവണ സമാനമായ ചര്‍ച്ചകള്‍ മോദി നടത്തിയിരുന്നു. ഇന്ത്യയില്‍ തിങ്കളാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം പുതിയ 11500 കൊറോണ രോഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. 10000ത്തിലധികം കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ദിവസമാണിത്.
ലോക്ക്ഡൗണില്‍ ഒട്ടേറെ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഘട്ടങ്ങളായി മറ്റു ഇളവുകളും പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇളവുകള്‍. എന്നാല്‍ രോഗം കൂടിയാല്‍ നടപടികള്‍ ശക്തമാക്കുമെന്നും സര്‍ക്കാര് വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് ജില്ലകളില്‍ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. കേരളത്തിലും രോഗികള്‍ കൂടിയിട്ടുണ്ട്. എന്നാല്‍ സമ്പര്‍ക്കം മൂലം രോഗം വ്യാപിക്കുന്നത് കേരളത്തില്‍ കുറവാണ് എന്നാണ് നിലവിലെവിലയിരുത്തൽ. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ അനിവാര്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (9 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (17 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (46 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends