Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആ രാക്ഷസ വൈറസിനെ പിടിച്ചുകെട്ടി ധാരാവി; ഈ ഇന്ത്യന്‍ മോഡല്‍ ലോകത്തിന് മാതൃക; 'വൈറസിനെ പിന്തുടരുക' എന്ന സമീപനമാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് ഉദ്യോഗസ്ഥര്‍

16 JUNE 2020 10:10 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ആ ഭീതി അകലുകയാണ്. ഇന്ത്യമാത്രമല്ല ലോകത്തെ മുഴുവന്‍ വിറപ്പിച്ച വാര്‍ത്തയായിരുന്നു. ധാരാവിയില്‍ കൊവിഡ് പടരുന്നു എന്നുള്ളത് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡിനെ എങ്ങനെ പിടിച്ചുകെട്ടാനാകും എന്നോര്‍ത്ത് തല പുകയുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഒടുവില്‍ അത് സാധ്യമായി. ഇപ്പോഴിതാ ധാരാവി റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇത് ഒരു മാതൃകയാണ് ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാന്‍ പാടുപെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോള്‍ ധാരാവി. മേയ് ആദ്യത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പകുതിയിലധികം രോഗികള്‍ രോഗമുക്തരായി. എണ്‍പതോളം പേര്‍ ഒരു ശുചിമുറി പങ്കിടുന്ന ചേരിയില്‍ ഈ മാസം മരണങ്ങളുടെ എണ്ണവും കുറഞ്ഞു. മേയ് മാസത്തിനുശേഷം പുതിയ രോഗബാധിതരുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ച രാജ്യത്തെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ കണക്കുകള്‍.

ഈ ഉദ്യമത്തിനുപിന്നില്‍ ഉദ്യോഗസ്ഥരുടെ കഠിന പ്രയത്നവും അതുപോലെതന്നെ ജനങ്ങളുടെ സഹകരണവുമുണ്ട്. 'വൈറസിനെ പിന്തുടരുക' എന്ന സമീപനമാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘവ്കര്‍ പറയുന്നു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഏക പോംവഴി. ഏപ്രില്‍ മുതല്‍ തന്നെ ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ 47,500 ഓളം വീടുകള്‍ കയറിയിറങ്ങി. 700,000 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പനി ക്ലിനിക്കുകള്‍ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.


നമുക്ക് അറിയാം മുംബൈയിലെ മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി, മിക്ക രോഗികളും വളരെ വൈകിയാണ് ആശുപത്രികളില്‍ എത്തുന്നത്. തുടക്കത്തില്‍ കോവിഡ് ലക്ഷണമുള്ളവരുടെ എണ്ണം ഉയര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നു. മരണങ്ങള്‍ പരിമിതപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കര്‍ശനമായ ലോക്ഡൗണും പരിശോധനയും ധാരാവിയുടെ വിജയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഒരാള്‍ക്ക് സുഖമില്ലെന്ന് കണ്ടാല്‍ അയാളെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലേക്കു മാറ്റും. മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തരായവരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ തന്ത്രം സഹായിച്ചിട്ടുണ്ട്.

നിലവിലെ കണക്കു പ്രകാരം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ധാരാവി നിവാസികളില്‍ 51% പേരും സുഖം പ്രാപിച്ചു. അതേസമയം, മുംബൈ നഗരത്തിന്റെ ആകെ കണക്കില്‍ 41% ആണ്. മേയ് തുടക്കത്തില്‍ പുതിയ കേസുകള്‍ ഒരു ദിവസം ശരാശരി 60 ആയിരുന്നെങ്കില്‍ പിന്നീട് 20 ആയി കുറഞ്ഞു. എന്നിരുന്നാലും, ചേരി നിവാസികളുടെ വിശ്വാസം നേടാതെ ഇതൊന്നും സാധ്യമാകില്ലെന്ന് ദിഘവ്കര്‍ പറയുന്നു. 100 ചതുരശ്രയടി കുടിലില്‍ ഏഴ് പേരുള്ള ഒരു കുടുംബം വീതം ഒരു ദശലക്ഷം ആളുകള്‍ താമസിക്കുന്ന സ്ഥലം. ഇവിടെ അവരുടെ വിശ്വാസം നേടുകയും പ്രധാനമാണ്. റമസാന്‍ സമയത്ത് ക്വാറന്റീന്‍ കേന്ദ്രങ്ങളിലുള്ളവര്‍ എങ്ങനെ നോമ്പു മുറിക്കുമെന്നതില്‍ ആശങ്കാകുലരായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തി.

എങ്കിലും, വൈറസിനെതിരായ ധാരാവിയുടെ യുദ്ധം പൂര്‍ണമായും അവസാനിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളയുകയും നഗരത്തില്‍ തിരക്കേറുകയും ചെയ്താല്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ചിലപ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നഗരത്തിലും സംസ്ഥാനത്തും മാത്രമല്ല, രാജ്യത്തുനിന്നുതന്നെ വൈറസ് ഇല്ലാതാകുന്നതുവരെ യുദ്ധം അവസാനിപ്പിക്കാനാവില്ലെന്നും ദിഘവ്കര്‍ പറഞ്ഞു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (9 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (17 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (46 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends