Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഫുട്ബോള്‍ താരത്തിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിയുന്നത് മരണ ശേഷം; മൃതദേഹത്തിനായി ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒടുവില്‍ സംഭവിച്ചത്...

16 JUNE 2020 09:44 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ഒഡീഷ ഫുട്ബോള്‍ താരമായ നരേഷ് ഔലയുടെ മരണവാര്‍ത്ത പുറത്തുവന്നത്. താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് രണ്ടു ഭാര്യമാരും തമ്മില്‍ തര്‍ക്കം. ഒഎന്‍ജിസിയുടെ മധ്യനിരതാരമായ നരേഷ് ഔലയുടെ (35) മൃതദേഹം വിട്ടുകിട്ടുന്നതിനാണ് പരസ്പരം കണ്ടിട്ടുകൂടി ഇല്ലാത്ത ഭാര്യമാര്‍ തമ്മില്‍ പോരടിച്ചത്. ഒഡീഷയ്ക്കായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുള്ള നരേഷ് ഔല മരിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്ന വിവരം ആദ്യ ഭാര്യ ആരതിയും രണ്ടാം ഭാര്യ ലാല്‍ മുവാന്‍ കുയീയും അറിയുന്നത്. ഒടുവില്‍ രേഖകളില്‍ ഭാര്യയുടെ സ്ഥാനത്ത് ലാല്‍ മുവാന്റെ പേരാണെന്നതിനാല്‍ ഒഎന്‍ജിസി അധികൃതര്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുത്തതായി പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഭാര്യ ആരതിക്കും നരേഷിന്റെ കുടുംബാംഗങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങുകള്‍ വിഡിയോ കോളിലൂടെ കാണാനും അവസരമൊരുക്കി.

2009ല്‍ മുതല്‍ ഒഎന്‍ജിസിയില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്ന നരേഷ്. 2006, 2007, 2008 വര്‍ഷങ്ങളിലാണ് ഒഡീഷയ്ക്കായി നരേഷ് ഔല സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ബൂട്ടുകെട്ടിയത്. ഇടയ്ക്ക് മഹാരാഷ്ട്ര സംസ്ഥാന ടീമിനായും കളിച്ചിരുന്നു. ഐ ലീഗില്‍ ഒഎന്‍ജിസിക്കായും കളിച്ചു.

മരിക്കുന്നതിന് തലേന്ന് അസമിലായിരുന്ന നരേഷ് ഔല, ഒഡീഷയില്‍ താമസിക്കുന്ന തന്റെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ദീര്‍ഘനാളായി നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഈ സമയത്ത് നാട്ടിലേക്കു വന്നാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന് മൂത്ത സഹോദരന്‍ ബിഷ്ണു ഔല അറിയിച്ചതോടെ വരവ് നീട്ടിവച്ചു. എന്നാല്‍, പിറ്റേന്ന് സില്‍ചാറിലെ ആശുപത്രിയില്‍ നരേഷ് മരിച്ച വിവരമാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്.

'മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ ഒഎന്‍ജിസി അധികൃതരുമായി ബന്ധപ്പെട്ട് നരേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള താല്‍പര്യം അറിയിച്ചു. എന്നാല്‍, മിസോറാമില്‍നിന്നുള്ള ലാല്‍ മുവാന്‍ കുയീ എന്നൊരു സ്ത്രീയും നരേഷിന്റെ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയായി അവര്‍ അറിയിച്ചു. മാത്രമല്ല, ഒഎന്‍ജിസിയിലെ ഔദ്യോഗിക രേഖകളിലെല്ലാം അവരുടെ പേരാണ് ഭാര്യയുടെ സ്ഥാനത്ത് ഉള്ളതെന്നും വ്യക്തമാക്കി. 2012ല്‍ വിവാഹം കഴിച്ച നരേഷിന് ആ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞുമുള്ളതാണ്. അവള്‍ക്ക് നാലു വയസ്സ് മാത്രമാണ് പ്രായം. ഇതിനിടെയാണ് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നത്' ബിഷ്ണു ഔല വിശദീകരിച്ചു.

ഇതിനു പിന്നാലെ ബിഷ്ണു ഔലയും കുടുംബവും നരേഷിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഒഎന്‍ജിസിയുടെ മാതൃവകുപ്പായ പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. 'മൃതദേഹം വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നണ് അവര്‍ അറിയിച്ചത്. ഇതിനു പിന്നാലെ നരേഷിന്റെ ആദ്യ വിവാഹത്തിന്റെ വിഡിയോയും മകളുടെ ചിത്രവും ഞങ്ങള്‍ പെട്രോളിയം മന്ത്രാലയത്തിലെ അധികൃതര്‍ക്ക് അയച്ചുനല്‍കി. എന്നാല്‍, നരേഷിന്റെ മൃതദേഹം മിസോറമിലേക്ക് അയച്ചതായി ജൂണ്‍ 11ന് അറിയിപ്പു കിട്ടി. കാരണം അവരുടെ പേരാണ് ഔദ്യോഗിക രേഖകളിലുണ്ടായിരുന്നത്' ബിഷ്ണു വിവരിച്ചു.

എന്നാല്‍, നരേഷിന്റെ കുടുംബാംഗങ്ങള്‍ക്കും ആദ്യ ഭാര്യയ്ക്കും സംസ്‌കാര ചടങ്ങുകള്‍ വിഡിയോ കോളിലൂടെ കാണാന്‍ അവസരമൊരുക്കുകയും ചെയ്തു. നരേഷിന് ഒരു ഭാര്യ കൂടിയുള്ള വിവരം നാലു വര്‍ഷം മുന്‍പ് സഹതാരങ്ങളില്‍ ചിലര്‍ സൂചിപ്പിച്ചിരുന്നതായി ബിഷ്ണു വെളിപ്പെടുത്തി. എന്നാല്‍ അതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി. കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടിലേക്കു വരാതായതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, മറ്റൊരു ഭാര്യയുണ്ടെന്ന് ഉറപ്പായത് ഇപ്പോള്‍ മാത്രമാണ് ബിഷ്ണു പറഞ്ഞു. എന്തായാലും ഈ വിഷയത്തില്‍ നീതി തേടി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സമീപിക്കാനൊരുങ്ങുകയാണ് നരേഷിന്റെ കുടുംബം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends