Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് വെളിപ്പെടുത്തൽ ... ഞെട്ടിത്തരിച്ച് മമത ടീം; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴുമെന്നു മുന്നറിയിപ്പ്; വെളിപ്പെടുത്തൽ നടത്തിയത് ഒരു കാലത്ത് മമതാ ബാനര്‍ജിയുടെ വലം കൈ ആയിരുന്ന മുകുള്‍ റോയ്  

16 JUNE 2020 08:18 AM IST
മലയാളി വാര്‍ത്ത

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് അടുത്ത വര്‍ഷം ആദ്യത്തിലാണ് . ബംഗാളിലെ ബിജെപിയുടെ വേരോട്ടത്തിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് ചുക്കാന്‍ പിടിക്കുന്നത്. ഈ സാഹചര്യത്തിൽ തൃണമൂല്‍ എംഎല്‍എമാരില്‍ ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മമതയെ വീഴ്ത്താന്‍ ബിജെപി വല വിരിച്ചുകഴിഞ്ഞു. ഒട്ടേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ ചേരും.ഒരു കാലത്ത് മമതാ ബാനര്‍ജിയുടെ വലം കൈ ആയിരുന്ന മുകുള്‍ റോയ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്..മമതയുമായി ഉടക്കിയാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടതും ബിജെപിയില്‍ ചേര്‍ന്നതും.

തൃണമൂല്‍ നേതൃത്വത്തിനോട് ഒട്ടേറെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്നും അവര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്നും ബിജെപി നേതാവ് മുകുള്‍ റോയ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരും. അവസരം കാത്തിരിക്കുകയാണ് അവര്‍. അനിയോജ്യമായ സമയം പ്രഖ്യാപനമുണ്ടാകും. കുറച്ചുകൂടെ കാത്തിരുന്നാല്‍ മതിയാകും. തൃണമൂല്‍ കോണ്‍ഗ്രസ് ചീട്ടുകൊട്ടാരം പോലെ തകരുന്നത് കാണാമെന്നും മുകുള്‍ റോയ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മമത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇത് ശുഭസൂചനയാണ് എന്ന് ബിജെപി പറയുന്നു. സാധന്‍ പാണ്ഡെ, സുബ്രത മുഖര്‍ജി, മഹുവ മൊയ്ത്ര എംപി എന്നിവരാണ് അടുത്തിടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രംഗത്തുവന്നത്.

കൊറോണ വൈറസ്, ഉംപുന്‍ ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമണെന്ന് സാധന്‍ പാണ്ഡെ പറയുന്നു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ദുരന്തം കൂടുതല്‍ നേരിട്ട നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ സന്ദര്‍ശനം നടത്താതിനെതിരെയാണ് മുതിര്‍ന്ന നേതാ്വ സുബ്രത മുഖര്‍ജി കുറ്റപ്പെടുത്തിയത്.

തൃണമൂലിന്റെ ദേശീയ വക്താവും ദേശീയ തലത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വവുമാണ് മഹുവ മൊയ്ത്ര. ഇവരുടെ മണ്ഡലമായ കൃഷ്ണനഗറിലെ തദ്ദേശ സ്ഥാപനങ്ങള്‍ മിക്ക ഫണ്ടുകളും ചെലവഴിച്ചിട്ടില്ല. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും നേതാക്കളുടെ അഴിമതിക്കെതിരെ പ്രതികരിക്കണമെന്നും മൊയ്ത്ര ആവശ്യപ്പെട്ടു.


തൃണമൂല്‍ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഭിന്നതയുണ്ടാക്കരുതെന്നും താല്‍പ്പര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് വെല്ലുവിളിയാണെന്നും മമത പറഞ്ഞു.


തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും മമത സര്‍ക്കാരിനെതിരെയും പാര്‍ട്ടിയിലുള്ളവര്‍ ശബ്ദിക്കുന്നത് നല്ല സൂചനയാണെന്ന് ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാശ് വിജയവര്‍ജിയ പറഞ്ഞു. തങ്ങള്‍ അവസരം കാത്തിരിക്കുകയാണെന്നും മാസങ്ങള്‍ പിന്നിടുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അച്ചടക്ക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രിയും ടിഎംസി സെക്രട്ടറി ജനറലുമായ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. മമത ബാനര്‍ജിക്കാണ് ബംഗാളിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. അവരില്ലെങ്കില്‍ പാര്‍ട്ടിയിലെ മറ്റാരുമില്ല. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാം. പരസ്യ വിവാദങ്ങളുണ്ടാക്കരുതെന്നും പര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
ബംഗാളില്‍ ബിജെപി വളര്‍ച്ചയുടെ പാതയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം വ്യക്തമാണ്. നേരത്തെ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളായി ഉയര്‍ന്നു. ഇത് തൃണമൂല്‍ കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരാന്‍ തുടങ്ങിയത്.
മമത ബാനര്‍ജി ബിജെപിയുടെ ഏറ്റവും വലിയ വിമര്‍ശകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ഇത്രയും രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന മറ്റ് നേതാക്കള്‍ കുറവാണ് എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ മമതയെ വീഴ്ത്താൻ സാധ്യമാകുന്ന എല്ലാ വഴികളും ബിജെപി നോക്കുമെന്നുറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (6 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (14 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (43 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (52 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends