Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണസംരക്ഷണം ഒരുക്കുമെന്ന് അമിത്ഷാ ; ഡോക്ടർമാർക്കും നഴ്‌സുമാർക്കും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യും; ദല്‍ഹിയിലെ എല്ലാ ആശുപത്രികളിലെയും കൊറോണ വാര്‍ഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും; ആരോഗ്യപ്രവര്‍ത്തകര്‍ക്ക്നേരെ തുപ്പുകയും കൈയേറ്റശ്രമവും ആശുപത്രികളില്‍ ഉണ്ടായിരുന്നതായി വ്യാപക ആരോപണം

16 JUNE 2020 10:33 AM IST
മലയാളി വാര്‍ത്ത

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡോക്ടർമാർക്കുനേരെയും നഴ്‌സുമാർക്കുനേരെയും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യും. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേെര തുപ്പുകയും കൈയേറ്റശ്രമവും ആശുപത്രികളില്‍ ഉണ്ടായിരുന്നതായി വ്യാപക ആരോപണം ഉയർന്നിരുന്നു . അതുകൊണ്ടുതന്നെയാണ് അമിത്ഷാ നേരിട്ടിറങ്ങിയതും.കൊറോണാവ്യാപനം തടയാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് കേന്ദ്രം. അഭ്യര്‍ത്ഥനകള്‍ മാറ്റി കടുത്ത നടപടികളാണ് ഇനി ഉണ്ടാവുകയെന്ന സൂചനയും എല്‍എന്‍ജെപി ആശുപത്രി സന്ദര്‍ശിച്ച് അമിത് ഷാ നല്‍കി.

അക്രമികളെ കണ്ടെത്താനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനുമായി ദല്‍ഹിയിലെ എല്ലാ ആശുപത്രികളിലെയും കൊറോണ വാര്‍ഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. ആശുപത്രി ക്യാന്റീനുകളിലെ ഭക്ഷണം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ ആഹാരം ലഭ്യമാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

ദല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത ഉടനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്‍എന്‍ജെപി ആശുപത്രിയിലെത്തിയത്. എല്‍എന്‍ജെപിയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. കൊറോണക്കെതിരെ പൊരുതുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും അദേഹം സന്ദര്‍ശിച്ചു. എല്ലാവര്‍ക്കും പൂര്‍ണ പിന്തുണയും ആത്മവിശ്വാസവും അദേഹം നല്‍കി. തുടര്‍ന്ന് ആശുപത്രിയിലെ ക്രമീകരണങ്ങള്‍ അദ്ദേഹം വിലയിരുത്തി.

ദല്‍ഹിയിലെ കൊറോണ പ്രതിരോധം ഏകോപിപ്പിക്കാന്‍ നാല്‌ഐഎഎസ്ഓഫീസര്‍മാരെയും അമിത് ഷാ നിയോഗിച്ചു. ഇവരായിരിക്കും ദല്‍ഹി സര്‍ക്കാരിന് വേണ്ട ഉപദേശങ്ങ നല്‍കുക. മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്തരമൊരു സംസ്ഥമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.. ഇവര്‍ നാലും ഇന്നു തന്നെ പുതിയ ജോലിയില്‍ കയറിയിട്ടുണ്ട്. ഇതിനു പുറമെ രണ്ട് ഐഎഎസ് ഓഫീസര്‍മാരെ കേന്ദ്രസര്‍ക്കാരുമായുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും അദേഹം വിട്ടു നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

വൈറസ് അതിവേഗം വ്യാപിക്കുന്നതിനാല്‍ ദല്‍ഹിയിലെ എല്ലാവര്‍ക്കും കൊറോണ ടെസ്റ്റ് നടത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. വരുംനാളുകളില്‍ പ്രതിദിനം 18,000 പേര്‍ക്ക് സാംപിള്‍ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളാവുകയും സുപ്രീം കോടതിയില്‍ നിന്നടക്കം വിമര്‍ശനം ഏല്‍ക്കുകയും ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.പ്രതിരോധ പ്രവർത്തങ്ങൾക്ക് അമിത്ഷായുടെ നേതൃത്വം കൂടിയാകുമ്പോൾ ആരോഗ്യപ്രവർത്തകർക്കു ആത്മവിശ്വാസം കൂടുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (7 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (15 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (44 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (53 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends