പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി, കേസ് രാഷ്ട്രീയ പ്രാധാന്യമുള്ളത്

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ ടി.എച്ച്. മുസ്തഫയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ടി.എച്ച്. മുസ്തഫ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രിംകോടതി വിധിച്ചു. കേസ് രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















