മടുത്തു ഈ പാര്‍ട്ടി... കെജ്‌രിവാള്‍ ഉപയോഗിക്കുന്ന തന്റെ നീല വാഗണാര്‍ കാര്‍ മടക്കി നല്‍കണമെന്ന് യുവാവ്

ഡല്‍ഹി മുഖ്യമന്ത്രിയായ കെജ്‌രിവാളിന്റെ രാഷ്ട്രീയ അടയാളങ്ങളിലൊന്നായ നീല വാഗണാര്‍ കാര്‍ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് യുവാവ് രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ബീക്കണ്‍ വച്ച ഔദ്യോഗിക കാര്‍ ഉപയോഗിക്കാതെ നീല വാഗണാറുമായി സ്വയം വാഹനമോടിച്ച കേജരിവാളിന് സാധാരണക്കാരനായ മുഖ്യമന്ത്രിയെന്ന പേര് സമ്പാദിക്കുന്നതില്‍ നീല വാഗണാര്‍ വഹിച്ച പങ്ക് വലുതായിരുന്നു.
എന്നാല്‍ പാര്‍ട്ടിയില്‍ അടുത്തിടെയുണ്ടായ ആഭ്യന്തര കലഹങ്ങളില്‍ മനം നൊന്ത കുന്ദന്‍ ശര്‍മ്മയെന്നയുവാവാണ് കേജ്രവാളുപയോഗിക്കുന്ന കാര്‍ പാര്‍ട്ടിക്ക് താന്‍ ദാനമായി നല്‍കിയതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. കാര്‍ കൂടാതെ ഒരു ബൈക്കും, ഒരു ലക്ഷം രൂപയും പാര്‍ട്ടിക്ക് നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിയും കെജ്‌രിവാളും ഇതുവരെ പ്രതികരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















