ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം...ഇനി അതിവേഗ സൈനിക നീക്കങ്ങള്‍

ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം . തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിനുശേഷവും നിര്‍മാണം തടയാന്‍ ചൈനയ്ക്കായില്ല എന്നതും സൈന്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. 60 മീറ്റര്‍ നീളമുള്ള പാലമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ദാര്‍ബുക്ക് മുതല്‍ ദുലാത് ബെഗ് ഓള്‍ഡിലേക്കുള്ള 225 കിലോമീറ്റര്‍ പാതയില്‍ സൈനിക വിന്യസം ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് നിര്‍മ്മാണം തടയാന്‍ ലക്ഷ്യമിട്ടാണ് ഗല്‍വാന്‍ വാലിയില്‍ ചൈനീസ് അതിക്രമം ഉണ്ടായതും. എന്നാല്‍ മേയ് മുതല്‍ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കിയപ്പോഴും ഇന്ത്യ റോഡ് നിര്‍മ്മാണം ഒരു ദിവസം പോലും നിര്‍ത്തിവെച്ചിരുന്നില്ല.
ചൈനയുടെ കൈവശമുള്ള അക്‌സായ് ചിന്നിലേക്ക് എത്തുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയായത് ചൈനയ്ക്ക് നയതന്ത്ര-ഭൂമിശാസ്ത്ര തലങ്ങളില്‍ വെല്ലുവിളിയാണ്. ചൈന നിര്‍ത്തണമെന്ന് ലക്ഷ്യമിട്ട റോഡ് നിര്‍മ്മാണമാണ് ഇന്ത്യ ഇവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഗല്‍വാന്‍ നദിക്കു കുറുകെ പാലം നിര്‍മാണം തുടങ്ങിയതായിരുന്നു ചൈനയെ പ്രകോപിപ്പിച്ചതും 20 സൈനികരുടെ വീരമൃത്യുവിലേക്ക് നയിച്ചതും. നിരന്തര പ്രകോപനങ്ങള്‍ക്കു പുറമെ ഗല്‍വാന്‍ നദിയുള്‍പ്പെടുന്ന താഴ്വരക്കുമേല്‍ അവകാശവാദവും ചൈനീസ് സേന ഉന്നയിച്ചു. ഇതെല്ലാം അവഗണിച്ച് അതിവേഗം തുടര്‍ന്ന നിര്‍മാണ പ്രവൃത്തികള്‍ വ്യാഴാഴ്ചയോടെയാണ് പൂര്‍ത്തിയാക്കിയത്.
ജൂണ്‍ 15ന് ഇരുസേനകളും തമ്മില്‍ ചോരചീന്തിയ സംഘര്‍ഷത്തിന് വേദിയായ 14ാം പട്രോളിങ് പോയന്റില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാറിയാണ് പാലം സ്ഥിതി ചെയ്യുന്നത്. ഷിയോക്- ഗല്‍വാന്‍ നദികളുടെ സംഗമ കേന്ദ്രവും ഇതിനടുത്താണ്. ഇവിടെയാണ് ഇന്ത്യന്‍ സേന ക്യാമ്പുള്ളത്. സംഘട്ടനം നടന്നിട്ടും പാലംപണി നിര്‍ത്തിവെച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നാലു സ്പാനുകളിലായാണ് പാലം. ഗല്‍വാന്‍ നദി താഴ്വര സമ്പൂര്‍ണമായും തങ്ങളുടെതാണെന്നാണ് ചൈനയുടെ അവകാശ വാദം. ഇതിനോടു ചേര്‍ന്നുള്ള ഷിയോക് നദി പരിസരം ഇന്ത്യയില്‍നിന്ന് കൈവശപ്പെടുത്താനാണ് നീക്കം. പാലം പൂര്‍ത്തിയായതോടെ ഇന്ത്യന്‍ സേനാ വാഹനങ്ങള്‍ക്ക് ഗല്‍വാന്‍ പുഴ കടന്ന് ചൈനീസ് പട്രോളുകള്‍ക്ക് മുഖാമുഖം നില്‍ക്കാനാവും. അവശ്യ ഘട്ടത്തില്‍ കടുത്ത നടപടികള്‍ക്കും പാലം സഹായകമാകും. നേരത്തെ, നടപ്പാലമാണ് ഗല്‍വാന്‍ നദിക്ക് കുറുകെയുണ്ടായിരുന്നത്.
അതേസമയം ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനികശക്തിയില്‍ ചൈന മുന്നിലാണെന്നതു യാഥാര്‍ഥ്യമാണെങ്കിലും തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യ തങ്ങളുടേതെന്നു കരുതുന്ന ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ സൈനിക നടപടിയിലൂടെത്തന്നെ ഒഴിപ്പിക്കണം. 1999 ല്‍ കാര്‍ഗിലില്‍ കടന്നു കയറിയ പാക്കിസ്ഥാന്‍ സൈനികര്‍ക്കു നേരേ നടത്തിയ ആക്രമണത്തിനു സമാനമായ ആക്രമണത്തെക്കുറിച്ചാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. ചൈന സൈനിക ശക്തിയില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ സൈന്യത്തെ ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
"
https://www.facebook.com/Malayalivartha























