വെന്റിലേറ്ററിന് ഉപയോഗിച്ചിരുന്ന പ്ലഗ് ഊരി വീട്ടുകാര്‍ കൂളറിന് ഘടിപ്പിച്ചു, ചികിത്സയിലിരുന്ന 40-കാരന്‍ മരിച്ചു

രാജസ്ഥാനിലെ കോട്ടയില്‍ മഹാറാവു ഭീം സിങ് (എംബിഎസ്) ആശുപത്രിയില്‍ ഐസിയുവിലായിരുന്ന 40-കാരന്‍ മരിച്ചു. ഐ സി യു-വിലെ വെന്റിലേറ്ററിന് ഉപയോഗിച്ചിരുന്ന പ്ലഗ് ഊരി കുടുംബാംഗങ്ങള്‍ കൂളര്‍ ഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.
കോവിഡ് സംശയിച്ച് 13 മുതല്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ പിന്നീട് പരിശോധനാഫലം നെഗറ്റീവാണെന്നു വ്യക്തമാകുകയും ചെയ്തു. സംഭവത്തില്‍ മൂന്നംഗ സമിതി അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേ ഐസിയുവില്‍ മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇയാളെ ജൂണ്‍ 15-ന് മറ്റൊരു ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഈ ഐസലേഷന്‍ വാര്‍ഡില്‍ ചൂട് കൂടുതലായതിനാല്‍ കുടുംബാംഗങ്ങള്‍ അതേദിവസം തന്നെ എയര്‍ കൂളര്‍ കൊണ്ടുവരികയായിരുന്നു.
കൂളര്‍ ഘടിപ്പിക്കാന്‍ പ്ലഗ് ഒന്നും ഒഴിവില്ലാത്തതിനാല്‍ അവര്‍ വെന്റിലേറ്ററിന്റെ വയര്‍ ഊരുകയായിരുന്നുവെന്നാണ് വിവരം. അര മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ ഓഫായിപ്പോയി. ഉടന്‍തന്നെ ഡോക്ടര്‍മാരെയും മറ്റും വിവരമറിയിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കൂളര്‍ ഘടിപ്പിക്കുന്നതിനായി കുടുംബാംഗങ്ങള്‍ അനുമതി തേടിയില്ലെന്നാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മൊഴി അന്വേഷണ സമിതി രേഖപ്പെടുത്തി. എന്നാല്‍ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha























