അനധികൃതമായി അതിര്‍ത്തി കടന്നെത്തി; പാകിസ്താന്റെ ആളില്ലാ ചാരവിമാനം അതിര്‍ത്തി രക്ഷാസേന വെടിവെച്ചിട്ടു; ഉണ്ടായിരുന്നത് വൻ ആയുധങ്ങൾ ; അതിര്‍ത്തി കടന്നെത്തിയത് ആയുധം എത്തിക്കാൻ; അശാന്തമാകുന്ന അതിർത്തി

അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചിടുകയുണ്ടായി. ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയിലാണ് ഡ്രോണ്‍ അനധികൃതമായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയത്. അതിര്‍ത്തി രക്ഷാസേന ഇതിനെ വെടിവച്ചിടുകയായിരുന്നു . പുലര്‍ച്ചെ 5.10ഓടെ അതിര്‍ത്തിയോട് ചേര്‍ന്നുളള റത്‌വ ഏരിയയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറന്നെത്തിയ ഡ്രോണ്‍ പട്രോളിംഗ് നടത്തുകയായിരുന്ന അതിര്‍ത്തി രക്ഷാ സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു . തുടര്‍ന്ന് വെടിവച്ചിട്ട ഡ്രോണിന് 17.5 കിലോ ഭാരമുണ്ടായിരുന്നു. 6 കിലോയോളം സാധനങ്ങള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നതായി ജമ്മു അതിര്‍ത്തിയിലെ ബിഎസ്‌എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ എന്‍.എസ്.ജംവാള്‍ പറഞ്ഞു.അമേരിക്കന്‍ നിര്‍മ്മിത എം-4 സെമി ഓട്ടോമാറ്റിക് തോക്ക്, ഇതില്‍ അറുപത് തിരയുണ്ടായിരുന്നു, ഏഴ് എം-67 ഗ്രനേഡുകള്‍, രണ്ട് പുസ്തകങ്ങള്‍ ഇവയാണ് ഡ്രോണില്‍ ഘടിപ്പിച്ചിരുന്നത്. 'അലി ഭായി എന്ന പേരുളള ആര്‍ക്കോ ആയുധം എത്തിക്കാനാണ് ഡ്രോണ്‍ അതിര്‍ത്തി കടത്തി വിട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കും മുന്‍പ് പഞ്ചാബിലും പാകിസ്ഥാന്‍ ഇതേ തരം പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് . ' ജംവാള്‍ പറഞ്ഞു.മാസങ്ങള്‍ക്ക് മുന്‍പ് കാശ്‌മീരില്‍ നഗ്രോത്തയിലെ ബാന്‍ ടോള്‍ പ്ളാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് തീവ്രവാദികളില്‍ നിന്നും ഇതേ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ പാക് സൈന്യവും പാകിസ്ഥാന്‍ അതിര്‍ത്തി കൈയേറ്റക്കാരും തന്നെയാണെന്ന് അതിര്‍ത്തിരക്ഷാസേന അധികൃതര്‍ അറിയിക്കുകയുണ്ടായി. പുലര്‍ച്ചെ 5.10 നായിരുന്നു ബിഎസ്‌എഫ് ഡ്രോണ്‍ വെടിവെച്ചിട്ടത്. പുലര്‍ച്ചെ പട്രോളിങ്ങ് നടത്തുമ്ബോളാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. അതിര്‍ത്തിയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. സൈനികര്‍ 9 റൗണ്ട് വെടിയുതിര്‍ത്തു. വെടിവെയ്പില്‍ ഡ്രോണ്‍ സമീപത്തെ വയലില്‍ പതിച്ചു. ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























