ഉറിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; രണ്ട് ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് പരുക്ക്..പാകിസ്താൻ ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു......

ജമ്മു കശ്മീര്‍ ഉറി മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു..വെടിവയ്പ്പിൽ രണ്ട് ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് പരുക്ക് പാട്ടി . നിയന്ത്രണ രേഖയില്‍ പെട്രോളിംഗ് നടത്തിയ സൈനികര്‍ക്ക് നേരെ പാക് സൈന്യം പ്രകോപനം ഇല്ലാതെ വെടിവെയ്ക്കുകയായിരുന്നു
ഉറി ജില്ലയിലെ ഹാജീപൂര്‍ സെക്ടറിലെ നാംബ്ലാ ഗ്രാമത്തിലേക്കാണ് പാക് സൈന്യം വെടി വെച്ചത്. വെടിവെയ്പ്പില്‍ 60 വയസ്സുകാരനും 20 വയസ്സുകാരനുമായ ഗ്രാമീണര്‍ക്കാണ് പരുക്കേറ്റത്. ബാരാമുള്ള പോലീസ് സൂപ്രണ്ട് അബ്ദുള്‍ ഖയൂമാണ് വിവരങ്ങള്‍ മാദ്ധ്യമങ്ങളോട് വ്യക്ത മാക്കിയത്.
പരുക്കേറ്റ രണ്ടുപേരേയും വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ അവസാന ഗ്രാമമായ നാംബ്ലാ ഏറ്റവും വലിയ ഗ്രാമം കൂടിയാണ്. കാശ്മീര്‍ അതിര്‍ത്തിയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്
ഇതിനിടെ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന പാകിസ്താന്‍ ചാര ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു. ജമ്മുകാശ്മീരിലെ കത്വവ ജില്ലയിലെ രാജ്യാന്തര നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഡ്രോൺ കണ്ടത് .ഡ്രോണില്‍ നിന്നും അധ്യാതുനിക തോക്കുകള്‍, രണ്ട് മാസികകള്‍,അറുപത് വെടിയുണ്ടകള്‍, 7 ഗ്രെനേഡുകള്‍ എന്നിവ കണ്ടെത്തി......
https://www.facebook.com/Malayalivartha























