ജമ്മുകശ്മീരിൽ വീണ്ടും വെടിയൊച്ച; വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; നാല് നാട്ടുകാർക്ക് വെടിവയ്പ്പിൽ പരിക്ക്; പ്രകോപനം അതിര് കടന്നതോടെ തിരിച്ചടിച്ച് ഇന്ത്യ

കാശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. കരാർ ലംഘനം ബാരാമുള്ളയിലെ രാംപൂർ മേഖലയിൽ ആണ് നടന്നിരിക്കുന്നത് . നാല് നാട്ടുകാർക്ക് വെടിവയ്പ്പിൽ പരിക്ക് പറ്റി. ഇന്ത്യൻ കരസേന തിരിച്ചടിക്കുന്നു. പാകിസ്ഥാൻ വീണ്ടും വീണ്ടും വെടി നിർത്തൽ കരാർ തെറ്റിക്കുന്ന പ്രവണത വർധിക്കുകയാണ് . ഇപ്പോൾ നടന്നിരുന്ന വെടിവയ്പ്പിൽ നാട്ടുകാർക്ക് വെടിയേറ്റിരിക്കുകയാണ്. എന്നാൽ പാകിസ്താന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോണിണെ അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടിരുന്നു .ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയിലാണ് ഡ്രോണ്‍ അനധികൃതമായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയത്. അതിര്‍ത്തി രക്ഷാസേന ഇതിനെ വെടിവച്ചിടുകയായിരുന്നു . പുലര്‍ച്ചെ 5.10ഓടെ അതിര്‍ത്തിയോട് ചേര്‍ന്നുളള റത്‌വ ഏരിയയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറന്നെത്തിയ ഡ്രോണ്‍ പട്രോളിംഗ് നടത്തുകയായിരുന്ന അതിര്‍ത്തി രക്ഷാ സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു . തുടര്‍ന്ന് വെടിവച്ചിട്ട ഡ്രോണിന് 17.5 കിലോ ഭാരമുണ്ടായിരുന്നു. 6 കിലോയോളം സാധനങ്ങള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നതായി ജമ്മു അതിര്‍ത്തിയിലെ ബിഎസ്‌എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ എന്‍.എസ്.ജംവാള്‍ പറഞ്ഞു.അമേരിക്കന്‍ നിര്‍മ്മിത എം-4 സെമി ഓട്ടോമാറ്റിക് തോക്ക്, ഇതില്‍ അറുപത് തിരയുണ്ടായിരുന്നു, ഏഴ് എം-67 ഗ്രനേഡുകള്‍, രണ്ട് പുസ്തകങ്ങള്‍ ഇവയാണ് ഡ്രോണില്‍ ഘടിപ്പിച്ചിരുന്നത്. 'അലി ഭായി എന്ന പേരുളള ആര്‍ക്കോ ആയുധം എത്തിക്കാനാണ് ഡ്രോണ്‍ അതിര്‍ത്തി കടത്തി വിട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























