കൊവിഡിനെതിരെ പരീക്ഷിക്കാൻ ഡിസിജിഐ അനുമതിയോടെ 'ഫാബിഫ്ലൂ' ഇന്ത്യൻ വിപണിയിൽ

കൊവിഡിനെതിരെ പരീക്ഷിക്കാൻ ഡിസിജിഐ അനുമതിയോടെ 'ഫാബിഫ്ലൂ' ഇന്ത്യൻ വിപണിയിൽ
ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തടുക്കാൻ ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളി
എന്നാൽ ഇപ്പോൾ തെല്ലൊരാശ്വാസമായി കൊവിഡ്-19 വൈറസ് ബാധയ്ക്കെതിരെ പ്രവര്‍ത്തിക്കാൻ കഴിവുള്ള ഫാവിപിറാവിര്‍ എന്ന ആൻ്റിവൈറൽ മരുന്ന് ഇന്ത്യൻ വിപണിയിലിറങ്ങി. ഗുരുതരമായ രോഗബാധയില്ലാത്ത രോഗികളിൽ ഫാവിപിറാവിര്‍ 80 ശതമാനത്തോളം ഫലം ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മരുന്നിനു അനുമതി ലഭിക്കുന്നത്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലെൻമാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കൽസാണ് ഡിസിജിഐ അനുമതിയോടെ ഫാബിഫ്ലൂ എന്ന പേരിൽ മരുന്ന് ഇന്ത്യൻ വിപണിയിലിറക്കിയത്. രാജ്യത്ത് രോഗികളുടെ എണ്ണം വൻതോതിൽ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മരുന്ന് വിപണിയിലിറക്കുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം.
. കൊവിഡിനെതിരെ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന വായിലൂടെ കഴിക്കാവുന്ന ആദ്യ മരുന്നാണ് ഫാബിഫ്ലൂവെന്നാണ് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി കൊവിഡ് പോസിറ്റിവ് കേസുകളിൽ വൻ വര്‍ധനവുണ്ടാകുന്നതിനിടെയാണ് മരുന്നിന് അനുമതി ലഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ മരുന്ന് സഹായിക്കുമെന്നതിനാൽ ആരോഗ്യരംഗത്തു കുറച്ചെങ്കിലും ആശ്വാസം ഉണ്ടാകാൻ ഫാബിഫ്ലൂ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























