അതിര്‍ത്തിയില്‍ കടന്നുകയറിയ ചൈനീസ് സൈനികര്‍ക്ക് ചുട്ടമറുപടി നല്‍കിയെന്ന് വിദേശകാര്യമന്ത്രാലയം

അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനയ്ക്ക് ഇന്ത്യ ചുട്ട മറുപടി നല്‍കുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.ഗല്‍വാന്‍ താഴ്വര ചൈനയുടേതെന്ന അവകാശവാദം തള്ളി ഇന്ത്യ രംഗത്തെത്തി. താഴ്വരയില്‍ വര്‍ഷങ്ങളായി ഇന്ത്യ പട്രോളിംഗ് നടത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ സര്‍വകക്ഷിയോഗത്തില്‍, ഇന്ത്യയുടെ അതിര്‍ത്തിയ്ക്ക് ഇപ്പുറത്തേക്ക് കടന്നുകയറ്റം ഉണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് പി.എം.ഒയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയവും വിശദീകരണവുമായി രംഗത്തെത്തുന്നത്.
മേയ് ആദ്യവാരം മുതല്‍ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതാണ് ഇവിടെ സംഘര്‍ഷങ്ങളുണ്ടാകാന്‍ കാരണം. ഇതില്‍ ഗ്രൗണ്ട്തല കമാന്‍ഡര്‍മാര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന്റെ അവസാനഘട്ടത്തിലാണ് വീണ്ടും സംഘര്‍ഷമുണ്ടാകുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























