തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ 2,396 പേര്‍ക്കു കൂടി കോവിഡ്; കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജീവന്‍ നഷ്ടമായത 38 പേര്‍ക്ക്; ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 56,845 പേര്‍ക്കാണ്

ആശങ്ക വിട്ടുമാറാതെ തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ ഇന്ന് 2,396 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 38 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ ഇന്ന് 33,231 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ദിവസമാണ് ഇന്ന്. ഇതുവരെ 86,1211 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha























