അതിർത്തി പുകയുന്നു; പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു

അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ കാശ്‌മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. ഡ്രോണില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും കണ്ടെത്തി. പട്രോളിംഗിനിടെ ഇന്നലെ രാവിലെ 5.10 ഓടെയാണ് ബി.എസ്.എഫ് ഡ്രോണ്‍ വെടിവച്ചിട്ടത്.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 250 മീറ്റര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ഡ്രോണ്‍ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചിട്ടത്. ഒന്‍പത് റൗണ്ട് വെടിയുതിര്‍ത്തതിന് ശേഷമാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. ഒരു എം 4 യു.എസ് നിര്‍മ്മിത തോക്ക്, രണ്ട് മാസികകള്‍, 60 റൗണ്ട് വെടിയുണ്ടകള്‍, ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ നിന്നും കണ്ടെടുത്തത്. നേരത്തെ രജൗരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി സുരക്ഷ സേന അറിയിച്ചു.
ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ പാകിസ്ഥാന്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം.
അതിനിടെ, കാശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോർട്ട്. ബാരാമുള്ളയിലെ രാംപൂരിലാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തില്‍ നാല് പ്രദേശവാസികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, ബാരമുള്ളയില്‍ സുരക്ഷ സേന നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
8
https://www.facebook.com/Malayalivartha























