Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലോകമെങ്ങും അഞ്ചു ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത കൊവിഡ്-19 വൈറസ് ബാധയെ പ്രതിരോധിക്കാൻ 100 ശതമാനം ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവ്..അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ മരുന്ന് കമ്പനിയുടേതാണ് പരസ്യം.. . കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആദ്യ ആയുര്‍വേദ മരുന്നുകളാണ് പതഞ്ജലി പുറത്തിറക്കിയ കൊറോണിലും സ്വസാരിയും എന്നാണ് കമ്പനിപറയുന്നത്

23 JUNE 2020 04:28 PM IST
മലയാളി വാര്‍ത്ത

ലോകമെങ്ങും അഞ്ചു ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത കൊവിഡ്-19 വൈറസ് ബാധയെ പ്രതിരോധിക്കാൻ  100 ശതമാനം ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവ്..അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ മരുന്ന് കമ്പനിയുടേതാണ് പരസ്യം.. . കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആദ്യ ആയുര്‍വേദ മരുന്നുകളാണ് പതഞ്ജലി പുറത്തിറക്കിയ കൊറോണിലും സ്വസാരിയും എന്നാണ് കമ്പനിപറയുന്നത് . ചൊവ്വാഴ്ച ബാബാ  രാംദേവ് തന്നെയാണ് മരുന്ന് പുറത്തിറക്കിയത്.

ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പുതിയ മരുന്ന് 100 ശതമാനം ഫലപ്രാപ്തി തെളിയിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  പതഞ്ജലി റിസര്‍ച്ചിൻ്റെയും നിംസിൻ്റെയും സഹകരണത്തോടെയാണ് പുതിയ മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. മൂന്ന് മുതൽ ഏഴു ദിവസത്തിനുള്ളിൽ രോഗം സുഖപ്പെടുമെന്നും രോഗം സുഖപ്പെടാൻ 100 ശതമാനം സാധ്യതയുണ്ടെന്നും യോഗ ഗുരു കൂടിയായ ബാബാ രാംദേവ് ഹരിദ്വാറിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'ഞങ്ങൾ  കൊവിഡ്-19നുള്ള മരുന്നുകളായ കൊറോണിലും സ്വസാരിയും ഇന്നു പുറത്തിറക്കുകയാണ്. രണ്ട് മരുന്നുകളും  ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഡൽഹിയും അഹമ്മദാബാദും ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ 280 രോഗികളിലാണ് പരീക്ഷണം നടത്തിയത്.   പരീക്ഷണഘട്ടത്തിൽ മരുന്ന് ഉപയോഗിച്ച എല്ലാവരും പൂര്‍ണമായി സുഖം പ്രാപിച്ചു' . ബാബാ രാംദേവ് വ്യക്തമാക്കി.

 ക്ലിനിക്കൽ പരീക്ഷണം നടത്താനായി ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയിരുന്നുവെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. കൊറോണ കിറ്റ് 545 രൂപയ്ക്ക് ലഭ്യമാകുമെന്ന് പതഞ്ജലി സിഇഓ ആചാര്യ ബാൽകൃഷ്ണ പറഞ്ഞതായാണ് റിപ്പോർട്ടുകൾ . ഈ കിറ്റ് 30 ദിവസത്തെ ഉപയോഗത്തിനുള്ളതാണ്.

ആദ്യഘട്ടത്തിൽ പതഞ്ചലി സ്റ്റോറുകളിൽ മാത്രമായിരിക്കും മരുന്ന് ലഭ്യമാകുകയെന്നും കൊറോണ കിറ്റ് ലഭ്യമാക്കാനായി ഒരു ആപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു

 കൊറോണ വൈറസിനെതിരെ ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല..സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുകയാണ് വൈദ്യശാസ്ത്രലോകം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ ഒന്നടങ്കം പറയുന്നുണ്ട് .

എന്നാല്‍ അലോപ്പതി മരുന്നുകൊണ്ട് മാത്രമേ കൊറോണയെ പിടിച്ചുകെട്ടാന്‍ സാധിക്കൂ എന്നാണ് അലോപ്പതി ഡോക്ടര്‍മാരുടെ വാദം. മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ അവലംബിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.

എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ വാദഗതികളെ അപ്പാടെ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല . കൊറോണ വൈറസിനെതിരെ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ വൈദ്യം, പ്രകൃതി ചികിത്സ, യൂനാനി ചികിത്സ എന്നിവയുടെ സാധ്യത തള്ളിക്കളയേണ്ടതില്ലെന്ന് ആയുഷ് മന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു.
ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലുമെല്ലാം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയമായ ചികിത്സാരീതികള്‍ ഫലപ്രദമായി നിലവിലുണ്ട്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ആയുര്‍വേദ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരുന്നതിനെ സർക്കാർ സ്വാഗതം ചെയ്തിട്ടുമുണ്ട്.

ചൈനയില്‍ കൊറോണയെ തുരത്താന്‍ മോഡേണ്‍ മെഡിസിനൊപ്പം അവിടുത്തെ പരമ്പരാഗത ചികിത്സാ രീതികളും പ്രയോജനപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍  ഭാരതം ലോകത്തിന് സംഭാവന ചെയ്ത അമൂല്യമായ ആരോഗ്യ സംരക്ഷണ രീതിയായ  ആയുര്‍വേദം ഒരു പക്ഷെ ഈ മഹാമാരിയെ കീഴടക്കിയേക്കാം ..

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (12 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (40 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends