Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചൈനക്കിട്ടുള്ള പണി ജിമ്മിലൂടെയും (GeM), വില്‍പനയ്ക്ക് വയ്ക്കുന്ന എല്ലാ ഉത്പന്നങ്ങളിലും, ഉത്പാദകരാഷ്ട്രം സംബന്ധിച്ച വിവരങ്ങള്‍ നിര്‍ബന്ധമാക്കി; ലക്ഷ്യം മേക്ക് ഇന്‍ ഇന്ത്യയുടെ പ്രോത്സാഹനം

23 JUNE 2020 04:52 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വില്‍പന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക വില്‍പന സംവിധാനമായ ജിമ്മില്‍ (GeM) പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളുടെയും, ഉത്പാദക രാഷ്ട്രമേതെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കണമെന്ന് നിര്‍ദേശം. ഡി.ജി.എസ് ആന്റ് ഡി കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇ മാര്‍ക്കറ്റിംഗ്് ഫല്‍റ്റ്‌ഫോമാണ് ജിം. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ സാധിക്കും. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മികച്ച കമ്പനികളെ കണ്ടെത്തുന്നതിന് സഹായകമാകുന്ന വിധത്തിലാണ് പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്.
ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്, തങ്ങളുടെ ഉത്പന്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുതുക്കി നല്‍കുന്നതിനായി തുടര്‍ച്ചയായി നിര്‍ദേശം നല്‍കുന്നു. പുതിയ വിവരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ഉത്പന്നങ്ങള്‍ ജിമ്മില്‍ നിന്നും നീക്കം ചെയ്യുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്.
ഉത്പന്നങ്ങളില്‍ എത്ര ശതമാനം തദ്ദേശീയ വസ്തുക്കള്‍ ഉണ്ടെന്നറിയാനുള്ള പ്രത്യേക സംവിധാനവും ജിമ്മില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ സൗകര്യത്തോടെ, വിപണിയിലെ എല്ലാ ഉത്പന്നങ്ങളും എവിടെ ഉത്പാദിപ്പിച്ചു, അതില്‍ എത്ര ശതമാനം പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ചു എന്ന വിവരങ്ങള്‍ ലഭ്യമാകും. കൂടാതെ,'മെയ്ക്ക് ഇന്‍ ഇന്ത്യ' ഫില്‍റ്റര്‍ സൗകര്യവും പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 50 ശതമാനം എങ്കിലും പ്രാദേശിക വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും.
തദ്ദേശിയമായ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും പരമാവധി വിദേശ സാധാനങ്ങള്‍ ഒഴിവാക്കമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ചൈന പ്രകോപനം ശക്തമാക്കിയതോടെയാണ് ഇത്തരം നിലപാടുകള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നത്. ഇതിലൂടെ ലക്ഷ്യമിടുന്നത് ചൈനീസ് ഉത്പന്നങ്ങളെ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. അതിര്‍ത്തിയില്‍ നിലപാടുകള്‍ കര്‍ശനമാക്കുന്നതിനൊപ്പം വ്യാപാര മേഖലയിലും നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ചൈനക്ക് ശക്തമായ മറുപടികൊടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി മഹരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിയ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ പോലും റദ്ദാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (20 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (48 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends